Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെൽബണിൽ ഓസീസ് ഇന്ത്യയെ പറപറത്തും: ഷെയ്‌ൻ വോൺ

മെൽബൺ
, വ്യാഴം, 24 ഡിസം‌ബര്‍ 2020 (14:07 IST)
മെൽബണിൽ ഓസീസ് ഇന്ത്യയെ ദയനീയമായി പരാജയപ്പെടുത്തുമെന്ന് മുൻ ഓസീസ് സ്പിന്നർ ഷെയ്‌ൻ വോൺ. അഡലെയ്‌ഡിൽ നേരിട്ട ഷോക്കിലാണ് ഇന്ത്യൻ ടീം ഇപ്പോഴുമുള്ളതെന്നും വോൺ പറഞ്ഞു.
 
ഇന്ത്യയെ ഓസീസ് പറത്തുമെന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെ പറയുമ്പോ‌ളും ഇന്ത്യക്ക് രാഹുലിനെയും രഹാനെയെയും പോലെ ക്ലാസ് താരങ്ങളുണ്ട്. യുവതാരം ഗില്ലിലും ഇന്ത്യയ്‌ക്ക് പ്രതീക്ഷ വെയ്‌ക്കാം, പൂജാരയ്‌ക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് നമുക്കെല്ലാവർക്കും തന്നെ അറിയുന്നതാണ് വോൺ പറഞ്ഞു.
 
അതേസമയം ഇന്ത്യയെ മുഹമ്മദ് ഷമിയുടെ അഭാവം അലട്ടും. മെൽബണിലെ സാഹചര്യം നോക്കുമ്പോൾ ഡ്രോപ്പ് ഇൻ പിച്ചുകളിൽ ഷമിയുടെ സീമും ലെങ്‌തും ഇന്ത്യക്ക് വലിയ നേട്ടം തന്നേനെ. ഇന്ത്യൻ ബാറ്റ്സ്മാന്മാരെ തോൽവിയുടെ പേരിൽ വിമർശിക്കുന്നതിൽ അർഥമില്ലെന്നും ഓസ്ട്രേലിയൻ പേസ് ആക്രമണത്തിനാണ് ക്രഡിറ്റ് നൽകേണ്ടതെന്നും വോൺ പറഞ്ഞു. ഡിസംബർ 26നാണ് മെൽബണിൽ ഇന്ത്യയും ഓസീസും തമ്മിൽ ബോക്‌സിങ് ഡേ ടെസ്റ്റ് ആരംഭിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ സീസണിൽ ചെന്നൈയ്‌ക്കൊപ്പം റെയ്‌ന ഉണ്ടാകുമോ? പ്രതികരണവുമായി ചെന്നൈ സൂപ്പർ കിംഗ്‌സ്