Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓസ്‌ട്രേലിയന്‍ ടീമിനെ വരച്ചവരയില്‍ നിര്‍ത്തുന്ന കോഹ്‌ലിക്ക് പുതിയ പേരിട്ട് ഓസീസ് മാധ്യമങ്ങള്‍

കോഹ്‌ലിയെ ട്രംപിനോട് ഉപമിച്ച് ഓസീസ് മാധ്യമങ്ങളുടെ പരിഹാസം

Virat Kohli
റാഞ്ചി , ചൊവ്വ, 21 മാര്‍ച്ച് 2017 (17:43 IST)
ഗ്രൌണ്ടിലും പുറത്തും ചുട്ട മറുപടികളുമായി ഓസ്‌ട്രേലിയന്‍ താരങ്ങളെ നിലയ്‌ക്കു നിര്‍ത്തുന്ന ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്കെതിരെ ഓസ്ട്രേലിയൻ മാധ്യമങ്ങൾ. കോഹ്‌ലിയെ അമേരിക്കന്‍ പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപിനോടാണ് ഇവര്‍ ഉപമിച്ചിരിക്കുന്നത്.

എതിരാളികളെ ആംഗ്യങ്ങളും പ്രസ്താവനകൾ കൊണ്ടും നേരിടുന്ന ഓസ്‌ട്രേലിയന്‍ ടീമിനെ വെല്ലുവിളിച്ച് ‘അടിക്ക് അടി’ എന്ന രീതി കോഹ്‌ലി തുടരുന്നതാണ് ഓസീസ് മാധ്യമങ്ങളെ പ്രകോപിപ്പിച്ചത്. ലോക കായികരംഗത്തെ 28 വയസുകാരനായ  ട്രംപാണ് കോഹ്‌ലിയെന്നാണ് ഡെയ്‌ലി ടെലിഗ്രാഫ് അഭിപ്രായപ്പെട്ടത്.

അമേരിക്കന്‍ പ്രസിഡന്റിനെപ്പോലെ കോഹ്‌ലി വിവാദങ്ങള്‍ ഉണ്ടാക്കാനാണ് ആഗ്രഹിക്കുന്നത്. ആരോപണങ്ങള്‍ മറച്ചു വയ്‌ക്കാന്‍ അദ്ദേഹം മാധ്യമങ്ങളെ പഴിക്കുകയാണ്. ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മറ്റൊരു ട്രംപായി വളര്‍ന്നു വരുകയാണെന്നും ഡെയ്‌ലി ടെലിഗ്രാഫ് ആരോപിക്കുന്നു.

ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ടെസ്‌റ്റുകളില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ കോഹ്‌ലി വെള്ളം കുടുപ്പിച്ചിരുന്നു. ഡിആര്‍എസ് വിഷയത്തിലും പരിഹസിച്ച ഗ്ലെന്‍ മാക്‍സ്‌വെല്ലിന് മറുപടിയായി ഡേവിഡ് വാർണർ പുറത്തായപ്പോള്‍ കാണിച്ച ആംഗ്യങ്ങളും ഓസീസ് ടീമിനെ ഞെട്ടിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യന്‍ ക്യാപ്‌റ്റന് തിരിച്ചടികള്‍ മാത്രം; പൂജാരയ്‌ക്ക് പിന്നില്‍ നാലമനായി കോഹ്‌ലി