Webdunia - Bharat's app for daily news and videos

Install App

വിരാട് കോലിക്ക് ശേഷം ഈ താരം ക്രിക്കറ്റ് ലോകം ഭരിക്കും- മൈക്ക് ഹസി

Webdunia
ചൊവ്വ, 12 നവം‌ബര്‍ 2019 (14:38 IST)
ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ശേഷം ക്രികറ്റ് ലോകം ഭരിക്കാൻ സാധ്യതയുള്ള താരം പാകിസ്താന്റെ യുവതാരം ബാബർ അസം ആയിരിക്കുമെന്ന് മുൻ ഓസ്ട്രേലിയൻ താരം മൈക്ക് ഹസി. എന്നാൽ അത്തരത്തിൽ ബാബറിന് മാറണമെങ്കിൽ ചില കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതായുണ്ടെന്നും ഹസി പറയുന്നു. 
 
നിലവിൽ ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ മാത്രമാണ് ബാബറിന് കഴിവ് തെളിയിക്കുവാൻ കഴിഞ്ഞിട്ടുള്ളതെന്ന് മൈക്ക് ഹസി പറയുന്നു. "എന്നാൽ മികച്ച താരമാകാൻ ടെസ്റ്റിൽ കൂടി കഴിവ് തെളിയിക്കേണ്ടതായുണ്ട്. ടെസ്റ്റിൽ വലിയ സ്കോറുകൾ കണ്ടെത്തിയെങ്കിൽ മാത്രമേ കോലി,  സ്റ്റീവ് സ്മിത്ത്, ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ തുടങ്ങിയവരുടെ നിരയിൽ ബാബറിന് സ്ഥാനം ഉണ്ടാവുകയുള്ളു "ഹസി വ്യക്തമാക്കി.
 
നിലവിൽ ഐസിസി ടി20 ബാറ്റിങ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള ബാബർ അസം ഏകദിനത്തിൽ മൂന്നാം സ്ഥാനത്താണുള്ളത്. പാകിസ്താന്റെ ടി20 ടീം ക്യാപ്റ്റനായി അടുത്തിടെ ബാബറിനെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ ടെസ്റ്റിൽ 21 മത്സരങ്ങളിൽ 35.28 ശരാശരിയിൽ  ഒരു സെഞ്ചുറി മാത്രമേ താരത്തിന് കണ്ടെത്തുവാൻ സാധിച്ചിട്ടുള്ളു.  ഏകദിനത്തിൽ പോലും ബാബറിന്റെ ശരാശരി ടെസ്റ്റിനേക്കാൾ വളരെ ഉയർന്നതാണ്. നിലവില്‍ ഏകദിനത്തിലും ടി20യിലും ബാബറിന് 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Indian Head Coach: ഗംഭീര്‍ തയ്യാറായില്ലെങ്കില്‍ വിദേശ പരിശീലകന്‍; ലാംഗറും ഫ്‌ളമിങ്ങും പരിഗണനയില്‍

Bengaluru Weather Live Updates, RCB vs CSK: ബെംഗളൂരുവില്‍ മഴ തുടങ്ങി, ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്തേക്ക് !

KL Rahul: കെ.എല്‍.രാഹുല്‍ ആര്‍സിബിയിലേക്ക്, നായക സ്ഥാനം നല്‍കും !

Mumbai Indians: 14 കളി, പത്തിലും തോല്‍വി ! മുംബൈ ഇന്ത്യന്‍സിന് ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

അടുത്ത ലേഖനം
Show comments