Select Your Language

Notifications

webdunia
webdunia
webdunia
webdunia

പവർപ്ലേയർ സംവിധാനം ഉടനില്ല, പകരം വരുന്നു നോ-ബോൾ അമ്പയർ !

പവർപ്ലേയർ സംവിധാനം ഉടനില്ല, പകരം വരുന്നു നോ-ബോൾ അമ്പയർ !

ജോൺ എബ്രഹാം

, ബുധന്‍, 6 നവം‌ബര്‍ 2019 (13:30 IST)
ഐ പി എല്ലിൽ നോ-ബോളുകൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക ടീവി അമ്പയർ പരിഷ്കാരം നിലവിൽ വരുന്നതായി സൂചന. കഴിഞ്ഞ ദിവസം ചെയർമാൻ ബ്രിജേഷ്​പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന ഐ​പി​എൽ ഗവേണിങ്​ കൗൺസിലിലാണ്​ഇതിനെ പറ്റിയുള്ള ചർച്ചകൾ ഉയർന്നത്. സാങ്കേതിക സംവിധാനങ്ങൾ കൂടുതൽ ഉപയോഗിച്ചുകൊണ്ട് കഴിവതും തെറ്റുകൾ കുറക്കുക എന്ന് ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
 
എന്നാൽ ഏറെ കൊട്ടിഘോഷിച്ച പവർ​പ്ലേയർ സംവിധാനം ഉടനെ നടപ്പിലാക്കില്ല. മോശം അമ്പയറിങ്ങിനെ തുടർന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് അമ്പയറിങ് നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഡി ആർ എസ് സംവിധാനം നിലവിൽ വരുന്നത്. ഐ​പി​എൽ പോലെ ആവേശകരമായ മത്സരങ്ങളിൽ മോശം അമ്പയറിങിനെ കുറിച്ച് നിരവധി പരാതികളാണ് ഉയർന്നിരുന്നത്. ഈ സാഹചര്യത്തിലാണ് നോ-ബോൾ അമ്പയർ എന്നത് ചർച്ചയായിരിക്കുന്നത്.
 
ഐ​പി​എല്ലിൽ നോ-ബോൾ തീരുമാനങ്ങളെ ചൊല്ലി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും,വിരാട് കോലിയും കഴിഞ്ഞ വർഷം പരാതി ഉന്നയിച്ചിരുന്നു. കഴിഞ്ഞ ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ബാംഗ്ലൂരിന് ജയിക്കുവാൻ അവസാന ബോളിൽ വേണ്ടിയിരുന്നത് 6 റൺസ് ആയിരുന്നു. ക്രീസിലുള്ളത് ശിവം ദുബൈയും. അവസാന ബോളിൽ പക്ഷേ മലിങ്കക്കെതിരെ ഒരു റൺസ് മാത്രമേ ദുബൈക്ക് എടുക്കുവാൻ സാധിച്ചുള്ളു. പക്ഷേ മലിങ്ക എറിഞ്ഞ അവസാന ബോൾ നോ-ബോൾ ആയിരുന്നുവെന്ന് പിന്നീട് റീപ്ലേയിൽ തെളിഞ്ഞു. ആ പന്ത് നോ-ബോൾ ആയി അനുവദിക്കുകയായിരുന്നെങ്കിൽ നോൺ സ്ട്രൈക്കർ എൻഡിൽ 41 പന്തിൽ 70 റൺസുമായി നിൽക്കുന്ന ഡി വില്ലിയേഴ്‌സിന് മത്സരം വിജയിപ്പിക്കാൻ അവസരം ലഭിക്കുമായിരുന്നു. 
 
ഐ പി എൽ പോലുള്ള വലിയ മത്സരങ്ങളിലെ നോ-ബോൾ സംവിധാനം പരിഹാസകരമായ നിലവാരത്തിൽ ആണെന്നാണ് ഇതിനെ പറ്റി ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി പ്രതികരിച്ചത്. നോ-ബോളുകൾ നിരീക്ഷിക്കുന്നതിനായി  പ്രത്യേക ടീവി അമ്പയർ എന്ന പരിഷ്കാരംആദ്യമായി ആഭ്യന്തര മത്സർങ്ങളിൽ പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വെള്ളിയാഴ്ച ആരംഭിക്കുന്ന സൈദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിലും അതിനെ തുടർന്നുള്ള രഞ്ജി മത്സരങ്ങളിലും ഇത് പരീക്ഷിക്കുമെന്നും ഒരു ഐ.​പി.​എൽ ഗവേണിങ്​ കൗൺസിൽ അംഗം വെളിപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനിയും പന്തിനെ സഹിക്കാൻ വയ്യ, സഞ്ജുവിന് നറുക്ക് വീണു? - ദില്ലിയിൽ നിന്നും സന്തോഷ വാർത്ത !