ഇത്രയും ധൈര്യം ഞാൻ എന്റെ കോലിയിൽ പോലും കണ്ടിട്ടില്ല :രോഹിത്തിനെ പ്രശംസകൊണ്ട് മൂടി സെവാഗ്

ശനി, 9 നവം‌ബര്‍ 2019 (13:33 IST)
രാജ്കോട്ടിലെ വെടിക്കെട്ട് പ്രകടനത്തിന് ശേഷം രോഹിത്തിനെ പ്രശംസിച്ചുകൊണ്ട് മുൻ ഇന്ത്യൻ വെടിക്കെട്ട് വീരൻ വിരേന്ദ്രസെവാഗ്.  ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ചെയ്യുവാൻ സാധിക്കാത്ത കാര്യങ്ങൾ പോലും രോഹിത്തിന് ചെയ്യുവാൻ കഴിയും എന്നാണ് സെവാഗ് പറയുന്നത്.
 
ഒരോവറിൽ മൂന്നും നാലും സിക്സറുകൾ അടിക്കുക എന്നതും 45 പന്തിൽ 90 റൺസ് നേടുക എന്നതെല്ലാം ഒരു കലയെന്നാണ് പഴയ ഇന്ത്യൻ വെടിക്കെട്ട് ബാറ്റ്സ്മാൻ പറയുന്നത്. ഇത് എല്ലാവർക്കും  ചെയ്യുവാൻ കഴിയുന്നതല്ല, ഈയൊരു കഴിവ് കോലിയിൽ പോലും താൻ കണ്ടിട്ടില്ല. 
 എനിക്ക് സാധിക്കുമെങ്കിൽ നിങ്ങൾക്കും സാധിക്കുമെന്ന് സച്ചിൻ എപ്പോഴും പറയുമായിരുന്നു. പക്ഷേ ദൈവത്തിന് ചെയ്യുവാൻ സാധിക്കുന്നതെല്ലാം മനുഷ്യർക്ക് പറ്റണമെന്നില്ലല്ലോ അത് സച്ചിന് അറിയില്ല. സെവാഗ് പറയുന്നു.
 
ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടി20യിൽ 43 പന്തില്‍ നിന്ന് 85 റണ്‍സെടുത്തുകൊണ്ടാണ് രോഹിത് തന്റെ നൂറാം രാജ്യന്തര ടി20 മത്സരം ആഘോഷമാക്കിയത്. ആറു വീതംഫോറും സിക്സും അടങ്ങിയതായിരുന്നു രോഹിത്തിന്റെ വെടിക്കെട്ട് പ്രകടനം. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ധവാനെ മാറ്റണം പകരം ഈ താരം ഓപ്പണിങിനിറങ്ങണം : മുൻ ഇന്ത്യൻ സൂപ്പർ താരം