Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാകിസ്ഥാൻ നന്നായി തന്നെ തുടങ്ങി, നന്നായി അവസാനിപ്പിച്ചു, ഇതിനിടയിൽ പതറി: ബാബർ അസം

പാകിസ്ഥാൻ നന്നായി തന്നെ തുടങ്ങി, നന്നായി അവസാനിപ്പിച്ചു, ഇതിനിടയിൽ പതറി: ബാബർ അസം
, വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (16:48 IST)
ഏഷ്യാകപ്പില്‍ ശ്രീലങ്കയോടേറ്റ പരാജയത്തിന് കാരണം മധ്യ ഓവറുകളിലെ മോശം ബൗളിംഗ് പ്രകടനമാണെന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ബൗളിംഗിലും ഫീല്‍ഡിംഗിലും ഞങ്ങള്‍ മികച്ച പ്രകടനം നടത്തിയിട്ടില്ല, മധ്യ ഓവറുകളില്‍ ഞങ്ങള്‍ നന്നായി ബൗള്‍ ചെയ്തില്ല. അതിനാല്‍ തന്നെയാണ് മത്സരം തോറ്റത്. ബാബര്‍ പറഞ്ഞു.
 
ശ്രീലങ്ക അവരുടെ ഇന്നിങ്ങ്‌സ് മധ്യത്തില്‍ സൃഷ്ടിച്ച കൂട്ടുക്കെട്ടാണ് ഞങ്ങള്‍ക്ക് പ്രശ്‌നമായത്. ഞങ്ങള്‍ നന്നായി തുടങ്ങുകയും നല്ല രീതിയില്‍ അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ മധ്യ ഓവറുകള്‍ മികച്ചതായിരുന്നില്ല. അത് ഞങ്ങള്‍ക്ക് വിനയായി.ശ്രീലങ്ക നല്ല രീതിയില്‍ തന്നെ കളിച്ചു. ഞങ്ങളേക്കാള്‍ മികച്ച ക്രിക്കറ്റാണ് അവര്‍ പുറത്തെടുത്തത്. മത്സരശേഷം നടന്ന ചടങ്ങില്‍ ബാബര്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏഷ്യാകപ്പിൽ ഫൈനൽ കാണാതെ പാകിസ്ഥാൻ പുറത്ത്, റാങ്കിംഗിൽ പാകിസ്ഥാനെ പിന്തള്ളി മുറിവിൽ ഉപ്പ് പുരട്ടി ഇന്ത്യ