Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏഷ്യാകപ്പിൽ ഫൈനൽ കാണാതെ പാകിസ്ഥാൻ പുറത്ത്, റാങ്കിംഗിൽ പാകിസ്ഥാനെ പിന്തള്ളി മുറിവിൽ ഉപ്പ് പുരട്ടി ഇന്ത്യ

ഏഷ്യാകപ്പിൽ ഫൈനൽ കാണാതെ പാകിസ്ഥാൻ പുറത്ത്, റാങ്കിംഗിൽ പാകിസ്ഥാനെ പിന്തള്ളി മുറിവിൽ ഉപ്പ് പുരട്ടി ഇന്ത്യ
, വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (15:40 IST)
ഏഷ്യാകപ്പ് ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ ഐസിസി റാങ്കിംഗിലും തിരിച്ചടി നേരിട്ട് പാകിസ്ഥാന്‍. തോല്‍വിയോടെ പാകിസ്ഥാന് ഐസിസി റാങ്കിംഗിലെ രണ്ടാം സ്ഥാനം നഷ്ടമായി. ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ ഇന്ത്യയാണ് നിലവില്‍ രണ്ടാമതുള്ളത്. ഏഷ്യാകപ്പ് ആരംഭിക്കുന്നതിന് മുന്‍പ് ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്നു പാകിസ്ഥാന്‍.
 
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സീരീസിലെ ആദ്യ രണ്ട് ഏകദിനങ്ങളും ഓസീസ് വിജയിച്ചതോടെയാണ് പാകിസ്ഥാന്‍ രണ്ടാം സ്ഥാനക്കേക്ക് വീണത്. പിന്നീട് സൂപ്പര്‍ ഫോറില്‍ ഇന്ത്യയോട് തോറ്റതും പാകിസ്ഥാന് തിരിച്ചടിയായി. ഐസിസി റാങ്കിംഗില്‍ ഒന്നാമതുള്ള ഓസ്‌ട്രേലിയയ്ക്ക് 118 പോയന്റാണുള്ളത്. ഇന്ത്യയ്ക്ക് 116 പോയിന്റും പാകിസ്ഥാന് 115 പോയിന്റുമാണുള്ളത്. ഏഷ്യാകപ്പ് ഫൈനലിലെത്തിയ ശ്രീലങ്ക 93 പോയന്റുമായി എഴാം സ്ഥാനത്താണ്.
 
ടെസ്റ്റിലും ടി20യിലും ഒന്നാം സ്ഥാനത്താണ് നിലവില്‍ ടീം ഇന്ത്യ. ഏകദിനത്തില്‍ ഓസീസുമായി ചെറിയ പോയിന്റ് മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. അതേസമയം ഏഷ്യാകപ്പിലെ മികച്ച പ്രകടനത്തോടെ ഐസിസി ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍ രണ്ടാമതെത്തി. വിരാട് കോലി എട്ടാം സ്ഥാനത്തും രോഹിത് ശര്‍മ ഒന്‍പതാം സ്ഥാനത്തുമാണുള്ളത്. ബൗളര്‍മാരുടെ പട്ടികയില്‍ മുഹമ്മദ് സിറാജ് ഒന്‍പതാം സ്ഥാനത്തും ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ആറാം സ്ഥാനത്തുമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴ വില്ലനാകാൻ സാധ്യത, ഇന്ത്യൻ ടീമിൽ താരങ്ങൾക്ക് വിശ്രമത്തിന് സാധ്യത, സൂര്യകുമാർ കളിച്ചേക്കും