ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച രണ്ടാമത്തെ ബാറ്ററായി പാകിസ്ഥാന്‍ താരം ബാബര്‍ അസം. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 41 റണ്‍സ് നേടിയതോടെയാണ് ബാബര്‍ കോലിയെ മറികടന്നത്. 126 മത്സരങ്ങളില്‍ നിന്നും 4292 റണ്‍സാണ് ബാബറിനുള്ളത്. 125 മത്സരങ്ങളില്‍ നിന്നും 4188 റണ്‍സാണ് കോലിയുടെ പേരിലുണ്ടായിരുന്നത്.
4231 റണ്‍സുള്ള രോഹിത് ശര്‍മ മാത്രമാണ് നിലവില്‍ ബാബറിന് മുന്നിലുള്ളത്. രോഹിത്തിനെ പിന്നിലാക്കാന്‍ ഇനി 39 റണ്‍സ് മാത്രമാണ് ബാബറിന് ആവശ്യമായിട്ടുള്ളത്. 159 മത്സരങ്ങളില്‍ നിന്നാണ് രോഹിത് 4231 റണ്‍സടിച്ചത്. രോഹിത്തും കോലിയും ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനാല്‍ സമീപകാലത്തൊന്നും ബാബറിനെ മറികടക്കാന്‍ മറ്റ് താരങ്ങള്‍ക്കാകില്ല. 3655 റണ്‍സടിച്ചിട്ടുള്ള അയര്‍ലന്‍ഡിന്റെ പോള്‍ സ്റ്റെര്‍ലിംഗാണ് റണ്‍വേട്ടയില്‍ നാലാം സ്ഥാനത്തുള്ളത്. 129 മത്സരങ്ങളില്‍ നിന്നും 3389 റണ്‍സുമായി ജോസ് ബട്ട്ലറാണ് ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്തുള്ളത്.