Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലിയുടെ റെക്കോര്‍ഡ് ‘അടിച്ചു തകര്‍ത്ത്’ പാക് താരം; അസമിന് പുതിയ നേട്ടം

കോഹ്‌ലിയുടെ റെക്കോര്‍ഡ് ‘അടിച്ചു തകര്‍ത്ത്’ പാക് താരം; അസമിന് പുതിയ നേട്ടം

Webdunia
തിങ്കള്‍, 5 നവം‌ബര്‍ 2018 (11:54 IST)
നേട്ടങ്ങള്‍ സ്വന്തമാക്കുന്നതില്‍ പിശുക്ക് കാട്ടാത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡ് മറികടന്ന് പാകിസ്ഥാന്‍ താരം ബാബര്‍ അസം.

27 ട്വന്റി-20 ഇന്നിംഗ്‌സുകളില്‍ നിന്നായി വേഗത്തില്‍ 1,000 റണ്‍സ് തികച്ച കോഹ്‌ലിയുടെ നേട്ടമാണ് പാക് താരം മറികടന്നത്. 26 ഇന്നിംഗ്‌സുകളില്‍ നിന്നായിട്ടാണ് അസം 1,000 റണ്‍സ് തികച്ചത്.

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിലാണ് പാകിസ്ഥാന്‍ ഓപ്പണര്‍ ചരിത്രം കുറിച്ചത്.  മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 48ല്‍ നില്‍ക്കുമ്പോഴാണ് അസം ആയിരം പൂര്‍ത്തിയാക്കിയത്.

അതേസമയം, ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും റെക്കോര്‍ഡുകള്‍ സ്വന്തമാക്കി മുന്നേറുകയാണ് കോഹ്‌ലി. പുതിയ ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഒന്നാമതാണ്.

പട്ടികയില്‍ കോഹ്‌ലി ഒന്നാമത് എത്തിയപ്പോള്‍ ആരാധകരുടെ പ്രിയതാരം രോഹിത് ശര്‍മ്മ 871 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. കോഹ്‌ലിയേക്കാള്‍ 28 പോയിന്‍റ് മാത്രം പിന്നിലാണ് ഹിറ്റ്മാന്‍.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

Rohit Sharma: ഹാർദ്ദിക് താളം കണ്ടെത്തി, ലോകകപ്പ് ടീമിൽ ബാധ്യതയാകുക രോഹിത്?

Rohit Sharma: ഇങ്ങനെ പോയാല്‍ പണി പാളും ! അവസാന അഞ്ച് കളികളില്‍ നാലിലും രണ്ടക്കം കാണാതെ പുറത്ത്; രോഹിത്തിന്റെ ഫോം ആശങ്കയാകുന്നു

പ്ലേ ഓഫിന് ബട്ട്‌ലറില്ലെങ്കിൽ ഓപ്പണർ ഇംഗ്ലീഷ് താരം, ആരാണ് രാജസ്ഥാൻ ഒളിച്ചുവെച്ചിരിക്കുന്ന ടോം കോളർ കാഡ്മോർ

സഞ്ജുവിന് ആശ്വാസം, പ്ലേ ഓഫിൽ ഇംഗ്ലണ്ട് താരങ്ങളും വേണം, മുന്നിട്ടിറങ്ങി ബിസിസിഐ

അടുത്ത ലേഖനം
Show comments