വിരമിക്കൽ പ്രഖ്യാപനം അപ്രതീക്ഷിതം; ടെസ്‌റ്റ് കളിക്കാൻ ഇനി റായിഡുവില്ല

വിരമിക്കൽ പ്രഖ്യാപനം അപ്രതീക്ഷിതം; ടെസ്‌റ്റ് കളിക്കാൻ ഇനി റായിഡുവില്ല

Webdunia
ഞായര്‍, 4 നവം‌ബര്‍ 2018 (12:19 IST)
രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ടെസ്‌റ്റ് മത്സരങ്ങളിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു വിരമിച്ചു. ഏകദിനത്തിലും ട്വന്റി-20യിലും കൂടുതൽ ശ്രദ്ധകൊടുക്കുന്നതിനാണ് ഈ വിരമിക്കൽ. വിവരം ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനെ റായിഡു അറിയിച്ചിട്ടുണ്ട്.
 
മുപ്പത്തിമൂന്നുകാരനായ റായിഡുവിന്റെ ടെസ്റ്റില്‍ നിന്നുള്ള വിരമിക്കല്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ വലിയ ആശ്ചര്യമാണുണ്ടാക്കിയത്. തമിഴ്‌നാടിനെതിരായ ഹൈദരാബാദിന്റെ അടുത്ത രഞ്ജി മത്സരത്തില്‍ റായിഡു കളിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കാനായില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ 97 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ റായിഡു കളിച്ചിട്ടുണ്ട്. 16 സെഞ്ചുറിയും 14 അര്‍ദ്ധ സെഞ്ചുറിയും റായിഡു ഫസ്റ്റ് ക്ലാസില്‍ അടിച്ചിട്ടുണ്ട്.
 
രാജ്യാന്തര, ആഭ്യന്തര രംഗങ്ങളില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനമെന്നും തനിക്ക് അവസരം തന്ന ബിസിസിഐയ്ക്കും, ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനും ബറോഡ ക്രിക്കറ്റ് അസോസിയേഷനും വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷനും നന്ദി പറയുന്നതായും റായിഡു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജുവിന്റെ ഒഴിവില്‍ രാജസ്ഥാന്‍ നായകനാര്?, ചാലഞ്ച് ഏറ്റെടുക്കാന്‍ തയ്യാറെന്ന് റിയാന്‍ പരാഗ്

Australia vs England, 2nd Test: കളി പിടിച്ച് ഓസ്‌ട്രേലിയ, ആതിഥേയര്‍ക്കു 44 റണ്‍സ് ലീഡ്

ബുമ്രയില്ലെങ്കിൽ ഇന്ത്യൻ ബൗളിംഗ് പരിതാപകരം, ഷമിയടക്കമുള്ള എല്ലാവരെയും ഒതുക്കി, ഇന്ത്യൻ ടീം മാനേജ്മെൻ്റിനെതിരെ ഹർഭജൻ സിംഗ്

നിനക്ക് വേണ്ടി എൻ്റെ സ്ഥാനം ഒഴിഞ്ഞ് നൽകാൻ സന്തോഷം മാത്രം, റെക്കോർഡ് നേട്ടത്തിൽ സ്റ്റാർക്കിനെ വാഴ്ത്തി വസീം അക്രം

അടുത്ത ലേഖനം
Show comments