Webdunia - Bharat's app for daily news and videos

Install App

വ്യക്തിപരമായ കാര്യങ്ങൾ പൊതുവേദികളിലേക്ക് വലിച്ചിഴയ്ക്കുന്നതെന്തിന്? രോഹിതുമായി പ്രശ്നമൊന്നുമില്ല: കോഹ്ലി

Webdunia
തിങ്കള്‍, 29 ജൂലൈ 2019 (19:21 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ താരങ്ങൾക്കിടയിൽ തന്നെ അഭിപ്രായ ഭിന്നതകൾ ഉണ്ടെന്ന മാധ്യമ റിപ്പോർട്ടുകളെ തന്നെ കോച്ച് രവിശാസ്ത്രിയും നായകൻ വിരാട് കോഹ്ലിയും. ലോകകപ്പ് തോൽ‌വിക്ക് പിന്നാലെ നായകനും ഉപനായകനും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടെന്നും ഇത് ടീമിലെ മറ്റ് അംഗങ്ങളെ രണ്ട് ചേരിയിലേക്ക് തിരിക്കാൻ കാരണമായെന്നുമുള്ള റിപ്പോർട്ടുകളാണ് കോഹ്ലിയും കോച്ചും തള്ളിയത്. ഇത്തരം ആരോപണങ്ങൾ നിലനിൽക്കെ മാധ്യമങ്ങൾക്ക് മുന്നിലായിരുന്നു കോഹ്ലിയുടെ തുറന്നു പറച്ചിൽ.
 
ടീമിലെ അന്തരീക്ഷം ശരിയല്ലെങ്കിൽ ഇത്രയധികം വിജയങ്ങൾ നേടാൻ ടീമിന് എങ്ങനെ സാധിക്കുമെന്ന് നിങ്ങൾ തന്നെ ചിന്തിച്ച് നോക്കണമെന്നായിരുന്നു കോഹ്ലി പ്രതികരിച്ചത്. ഇത്തരം ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. 
 
വ്യക്തിപരമായ കാര്യങ്ങൾ പൊതുവേദികളിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയാണോയെന്നും കോഹ്ലി ചോദിക്കുന്നു. രോഹിത് ശർമ അനുഷ്ക ശർമയേയും കോഹ്ലിയേയും ഇൻസ്റ്റഗ്രാമിൽ അൺ‌ഫോളോ ചെയ്ത വിഷയം മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ഇതും കോഹ്ലിയെ ചൊടിപ്പിച്ചിരിക്കുകയാണ്. 
 
വിദേശ പര്യടനങ്ങൾക്കു പുറപ്പെടും മുൻപ് പതിവുള്ള വാർത്താ സമ്മേളനം ഇത്തവണ കോലി നടത്തില്ലെന്ന് സൂചനയുണ്ടായിരുന്നെങ്കിലും കോഹ്ലി പതിവ് തെറ്റിച്ചില്ല. രോഹിത് ശർമയും കോലിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകളെക്കുറിച്ചുള്ള അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിൽ, വിൻഡീസ് പര്യടനത്തിനു മുന്നോടിയായുള്ള ഈ വാർത്താസമ്മേളനത്തെ ആരാധകർ ആകാംഷയോടെയായിരുന്നു നോക്കിയിരുന്നത്. ഏതായാലും രോഹിത് - കോഹ്ലി ആരാധകർ സന്തോഷത്തിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏഷ്യാകപ്പിൽ സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു,ദുലീപ് ട്രോഫിയിലെ നായകസ്ഥാനം ഉപേക്ഷിച്ചു, ശ്രേയസിന് നഷ്ടങ്ങൾ മാത്രം

രണ്ടിലും ജയിക്കും, ഏഷ്യാകപ്പിന് മുൻപായി ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഹാരിസ് റൗഫ്

Kerala Cricket League 2025:ടി20യിൽ 237 ചെയ്സ് ചെയ്യാനാകുമോ സക്കീർ ഭായ്ക്ക്, ബട്ട് സഞ്ജുവിൻ്റെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് പറ്റും

Sanju Samson: ആദ്യം കിതച്ചു, പിന്നെ കുതിച്ചു; ഗ്രീന്‍ഫീല്‍ഡില്‍ 'സഞ്ജു ഷോ'

Cheteshwar Pujara: 'നന്ദി വന്‍മതില്‍'; പുജാര രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

അടുത്ത ലേഖനം
Show comments