പരിശീലകനും പുറത്തേക്ക്; ലേമാനെ കുടുക്കിയത് ആ ക്യാമറ കണ്ണുകള്‍!

പരിശീലകനും പുറത്തേക്ക്; ലേമാനെ കുടുക്കിയത് ആ ക്യാമറ കണ്ണുകള്‍!

Webdunia
ചൊവ്വ, 27 മാര്‍ച്ച് 2018 (13:47 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ പന്തില്‍ കൃത്യമം കാണിച്ച് ലോകത്തിനു മുമ്പില്‍ തലകുനിക്കേണ്ടി വന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ അനിശ്ചിതത്വം തുടരുന്നു.

ക്യാപ്‌റ്റന്‍ സ്ഥാനം നഷ്‌ടപ്പെട്ട സ്‌റ്റീവ് സ്‌മിത്തും ഉപനായകസ്ഥാനം ഒഴിയേണ്ടി വന്ന ഡേവിഡ് വാര്‍ണറും ആജിവനാന്ത വിലക്ക് നേരിടാനൊരുങ്ങവെ പരിശീലകൻ ഡാരൻ ലേമാനും സ്ഥാനം നഷ്ടപ്പെടുമെന്ന റിപ്പോര്‍ട്ടുകളും പുറത്തേക്ക്.

അഞ്ചുവര്‍ഷമായി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പരിശീലകനായ ലേമാനു മേല്‍ കടുത്ത സമ്മര്‍ദ്ദമാണുള്ളത്. പന്തില്‍ കൃത്യമം കാണിച്ച കാമറൺ ബാൻക്രോഫ്റ്റ്  ക്യാമറയില്‍ കുടുങ്ങിയപ്പോള്‍ ടീമിലെ പന്ത്രണ്ടാമനായ പീറ്റർ ഹാൻഡ്സ്കോംബിനെ അറിയിച്ചത് ലേമാനാണ്.

ഹാൻഡ്സ്കോംബിന് നിര്‍ദേശം കൈമാറുന്ന ലേമാനും ക്യാമറ കണ്ണുകളില്‍ കുടുങ്ങിയിരുന്നു. അതിനാല്‍ വിഷയത്തില്‍ പരിശീലകന് വ്യക്തമായ അറിവുണ്ടെന്ന് വ്യക്തമാകുകയും ചെയ്‌തു.

ലേമാനും ടീമിലെ മുതിര്‍ന്ന താരങ്ങളും അറിഞ്ഞാണ് പന്തില്‍ കൃത്യമം നടന്നത്. ടീമിനെ നിയന്ത്രിക്കേണ്ട ചുമതലയുള്ള പരിശീലകനാണ് ഇതിന് കൂട്ട് നിന്നത്. ഇതിനാല്‍ ലേമാനും രാജിവയ്‌ക്കണമെന്ന ആവശ്യം ഓസ്‌ട്രേലിയയില്‍ ശക്തമായി തുടരുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മൃതിയോ ലോറയോ? ഐസിസി പ്ലെയർ ഓഫ് ദ മന്തിനായി കടുത്ത മത്സരം

ദീപ്തിയെ നിലനിർത്താതെ ഞെട്ടിച്ച് യുപി വാരിയേഴ്സ്, കൃത്യമായ കാരണമുണ്ടെന്ന് പരിശീലകൻ അഭിഷേക് നായർ

മാസം 4 ലക്ഷം പോര, പ്രതിമാസം നൽകുന്ന തുക ഉയർത്തണം, മുഹമ്മദ് ഷമിക്കെതിരെ മുൻ ഭാര്യ ഹസിൻ ജഹാൻ

Alyssa Healy: തോൽവി മാനസികമായി തളർത്തി, ഫൈനൽ മത്സരം കണ്ടില്ലെന്ന് അലിസ്സ ഹീലി

സ്മൃതി മന്ദാനയ്ക്ക് 3.5 കോടി, ഹർമൻ 2.5 കോടി, ലോറയേയും ദീപ്തിയേയും റീട്ടെയ്ൻ ചെയ്തില്ല, വനിതാ ഐപിഎൽ റിട്ടെൻഷൻ ലിസ്റ്റ് ഇങ്ങനെ

അടുത്ത ലേഖനം
Show comments