Select Your Language

Notifications

webdunia
webdunia
webdunia
webdunia

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശിന് 150 റണ്‍സിന്റെ ജയം !

രണ്ടാം ഇന്നിങ്‌സില്‍ നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയുടെ സെഞ്ചുറി (105) യാണ് ബംഗ്ലാദേശിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശിന് 150 റണ്‍സിന്റെ ജയം !
, ശനി, 2 ഡിസം‌ബര്‍ 2023 (10:44 IST)
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശിന് ജയം. തായ്ജുല്‍ ഇസ്ലാമിന്റെ ബൗളിങ് മികവിലാണ് ബംഗ്ലാദേശ് കിവീസിനെ തകര്‍ത്തത്. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് 1-0 ത്തിനു മുന്നിലെത്തി. 332 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 181 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 
 
സ്‌കോര്‍ ബോര്‍ഡ് 
 
ഒന്നാം ഇന്നിങ്‌സ്
 
ബംഗ്ലാദേശ് 310/10 
 
ന്യൂസിലന്‍ഡ് 317/10 
 
രണ്ടാം ഇന്നിങ്‌സ് 
 
ബംഗ്ലാദേശ് 338/10 
 
ന്യൂസിലന്‍ഡ് 181/10 
 
രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിന്റെ ആറ് വിക്കറ്റുകളാണ് തയ്ജുല്‍ ഇസ്ലാം നേടിയത്. ഒന്നാം ഇന്നിങ്‌സില്‍ നാല് വിക്കറ്റുകളും വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയുടെ സെഞ്ചുറി (105) യാണ് ബംഗ്ലാദേശിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക്