Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്വാസം വിട്ട് ഇന്ത്യ; ബംഗ്ലാദേശിന് രണ്ട് വിക്കറ്റുകള്‍ നഷ്ടം

Bangladesh lost two wickets
, ശനി, 17 ഡിസം‌ബര്‍ 2022 (12:58 IST)
ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ 513 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 60 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് 141 റണ്‍സ് നേടിയിട്ടുണ്ട്. 66 റണ്‍സുമായി സാക്കിര്‍ ഹസനും മൂന്ന് റണ്‍സുമായി ലിറ്റണ്‍ ദാസുമാണ് ക്രീസില്‍. നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (67), യാസിര്‍ അലി (5) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. സ്‌കോര്‍ബോര്‍ഡില്‍ 124 റണ്‍സ് ആയപ്പോഴാണ് ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായത്. രണ്ട് ദിവസം ശേഷിക്കെ 372 റണ്‍സാണ് ബംഗ്ലാദേശിന് ഇനി ജയിക്കാന്‍ വേണ്ടത്. എട്ട് വിക്കറ്റുകള്‍ കൈവശമുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എല്ലാം കൈവിട്ടു പോകുമോ?'; ദുരന്തം മണത്ത് ഇന്ത്യ, അട്ടിമറിയിലേക്ക് ബാറ്റ് വീശി ബംഗ്ലാദേശ്