Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി20യിലേയ്ക്ക് വാ കാണിച്ചുതരാം, വീണ്ടും ഷാന്റോയുടെ വെല്ലുവിളി

Shanto

അഭിറാം മനോഹർ

, ശനി, 5 ഒക്‌ടോബര്‍ 2024 (18:48 IST)
Shanto
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലേറ്റ നാണം കെട്ട തോല്‍വിയ്ക്ക് പിന്നാലെ ടി20 പരമ്പരയ്ക്ക് തയ്യാറെടുത്ത് ബംഗ്ലാദേശ് താരങ്ങള്‍. ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ ആക്രമണോത്സുകമായ ക്രിക്കറ്റാകും ബംഗ്ലാദേശ് കളിക്കുകയെന്ന് മത്സരത്തിന് മുന്‍പായി ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ വ്യക്തമാക്കി.
 
 പരമ്പര സ്വന്തമാക്കുക എന്നതാണ് ബംഗ്ലാദേശിന്റെ ലക്ഷ്യം. കഴിഞ്ഞ ടി20 ലോകകപ്പില്‍ തിളങ്ങാനായില്ലെങ്കിലും ഇന്ത്യക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നാണ് ഷാന്റോ പറയുന്നത്. ഒക്ടോബര്‍ ആറിന് ഗ്വോളിയോറില്‍ വെച്ചാണ് പരമ്പരയിലെ ആദ്യ മത്സരം. സൂര്യകുമാര്‍ യാദവിന് കീഴില്‍ യുവതാരങ്ങളാണ് ഇന്ത്യന്‍ നിരയില്‍ കളിക്കുന്നത്. യുവനിരയുടെ കീഴിലും ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ക്കുമെന്ന് തന്നെയാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജു ഓപ്പണിംഗിൽ തന്നെ, അഭിഷേകിനൊപ്പം വെടിക്കെട്ടിന് തീ കൊളുത്തും, ഇന്ത്യയുടെ സാധ്യതാ ടീം