Webdunia - Bharat's app for daily news and videos

Install App

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉമേഷും കെഎൽ രാഹുലും തിരിച്ചെത്തി, അവസാന രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീം ഇങ്ങനെ

webdunia
ബുധന്‍, 17 ഫെബ്രുവരി 2021 (16:18 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പരിക്ക് മൂലം ഓസീസ് പര്യടനത്തിടെ പുറത്തായ കെഎൽ രാഹുൽ ടീമിൽ തിരിച്ചെത്തി. ഫിറ്റ്‌നസ് തെളിയിക്കുന്ന പക്ഷം ഉമേഷ് യാദവും ടീമിനൊപ്പം ചേരും.
 
ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരുക്കേറ്റ മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി എന്നിവർ അവസാന ടെസ്റ്റുകൾക്കുണ്ടാവുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും രണ്ട് പേർക്കും ടീമിൽ ഇടം നേടാനായില്ല.രവീന്ദ്ര ജഡേജ, ഹനുമ വിഹാരി എന്നിവരും ടീമിലില്ല.അതേസമയം അക്സർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, മുഹമ്മദ് സിറാജ് തുടങ്ങിയവരെ ടീമിൽ നിലനിർത്തി. ഈ മാസം 24ൽ അഹമ്മദാബാദിലാണ് പരമ്പരയിലെ മൂന്നാം മത്സരം.നാലാം ടെസ്റ്റും മാർച്ച് നാലു മുതൽ ഇതേ വേദിയിലാണ്.
 
ഇന്ത്യൻ ടീം: വിരാട് കോലി (ക്യാപ്റ്റൻ), അജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), രോഹിത് ശർമ, മായങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ),ചേതേശ്വർ പൂജാര, കെ.എൽ. രാഹുൽ,ആർ.അശ്വിൻ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, ഇഷാന്ത് ശർമ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാഴ്‌സയെ തകർത്ത് പിഎസ്‌ജി,എംബാപ്പെയ്‌ക്ക് ഹാട്രിക്