കളിക്കാർക്ക് മുകളിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ബിസിസിഐ, ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തവരെ ഇനി ടീമിലേക്ക് പരിഗണിക്കില്ല

അഭിറാം മനോഹർ
വെള്ളി, 17 ജനുവരി 2025 (19:42 IST)
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുകളില്‍ കടുത്ത നിയന്ത്രണങ്ങളുമായി ബിസിസിഐ. ഇന്ത്യന്‍ താരങ്ങള്‍ രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ കളിക്കുന്നത് നിര്‍ബന്ധമാക്കിയ ബിസിസിഐ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തവരെ ദേശീയ ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്നും വ്യക്തമാക്കി. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
 
ദേശീയ ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെടുന്നതിനും വാര്‍ഷിക കരാര്‍ ലഭിക്കുന്നതിനും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിബന്ധന ബിസിസിഐ കര്‍ശനമാക്കും. അതുപോലെ തന്നെ വിദേശ പരമ്പരകള്‍ക്കിടെ കളിക്കാര്‍ വ്യക്തിപരമായ പരസ്യചിത്രീകരണങ്ങളില്‍ ഏര്‍പ്പെടുത്തുന്നതിനും ബിസിസിഐ വിലക്കേര്‍പ്പെടുത്തി. ബിസിസിഐയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രമോഷണല്‍ പരിപാടികളിലും പരസ്യ ചിത്രീകരണങ്ങളിലും കളിക്കാര്‍ നിര്‍ബന്ധമായും പങ്കെടുക്കണം.
 
ഇതിന് പുറമെ പരമ്പരകളിലും ടൂര്‍ണമെന്റുകളിലും പങ്കെടുക്കുമ്പോള്‍ ടീം ഹോട്ടലില്‍ നിന്നും ഗ്രൗണ്ടിലേക്കും പരിശീലന ഗ്രൗണ്ടിലേക്കും ടീം ബസില്‍ തന്നെയാകണം കളിക്കാര്‍ പോകേണ്ടത്. സ്വകാര്യ വാഹനങ്ങള്‍ കുടുംബവുമായി യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഇതിന് പുറമെ 45 ദിവസത്തിന് കൂടുതലുള്ള വിദേശ പരമ്പരകളില്‍ പരമാവധി രണ്ടാഴ്ചയും 45ന് താഴെയുള്ള വിദേശപരമ്പരകളില്‍ ഒരാഴ്ചയും മാത്രമെ കുടുംബത്തെ കൂടെ കൂട്ടാനാകു. ബിസിസിഐ അനുമതി ഇല്ലാതെ കളിക്കാര്‍ക്കൊപ്പം പേഴ്‌സണല്‍ മേനേജര്‍, പേഴ്‌സണല്‍ സ്റ്റാഫ്, കുക്ക്, സുരക്ഷ ഉദ്യോഗസ്ഥര്‍ എന്നിവരെ കൂടെ കൂട്ടുന്നതിനും വിലക്കുണ്ട്. നിബന്ധന പാലിക്കാത്തവര്‍ക്കെതിരെ ഐപിഎല്‍ വിലക്കടക്കമുള്ള കര്‍ശനമായ നടപടികളുണ്ടാകുമെന്നും ബിസിസിഐ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

റയാൻ വില്യംസിന് ഇന്ത്യൻ പാസ്പോർട്ട്, ഇന്ത്യൻ ഫുട്ബോൾ ടീമിനായി കളിക്കും

ടോസ് നഷ്ടപ്പെട്ടിട്ടും കുലുങ്ങാതെ ഇന്ത്യ; ഓസ്‌ട്രേലിയയെ കെട്ടുകെട്ടിച്ചു, പരമ്പരയില്‍ ലീഡ്

നിരാശപ്പെടുത്തി സഞ്ജുവിന്റെ പകരക്കാരന്‍

India vs Australia: നിരാശപ്പെടുത്തി സൂര്യ, ദുബെ ഇറങ്ങിയത് മൂന്നാമനായി ,ഓസീസിന് മുന്നിൽ 168 റൺസ് വിജയലക്ഷ്യം

India A vs South Africa A: നിരാശപ്പെടുത്തി രാഹുലും പന്തും; ഇന്ത്യക്ക് അടിതെറ്റി

അടുത്ത ലേഖനം
Show comments