Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദ്രാവിഡിന്റെ വരവ് ചുമ്മാതല്ല, ശാസ്‌ത്രിയുടെ സ്ഥാനം തെറിച്ചേക്കും?

ദ്രാവിഡിന്റെ വരവ് ചുമ്മാതല്ല, ശാസ്‌ത്രിയുടെ സ്ഥാനം തെറിച്ചേക്കും?
, ബുധന്‍, 30 ജൂണ്‍ 2021 (12:53 IST)
പ്രഥമ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പരാജയപ്പെട്ടതോടെ ഇന്ത്യൻ യുവനിരയുടെ ലങ്കൻ പര്യടനത്തിനായാണ് ഇന്ത്യൻ ആരാധകർ കാത്തിരിക്കുന്നത്. ഇന്ത്യൻ മുൻ താരം ദ്രാവിഡ് പരിശീലകനാകുന്ന ടീമിൽ ഇന്ത്യൻ യുവതാരങ്ങളാണ് കളിക്കുന്നത്.  കോച്ചെന്ന നിലയിൽ ശാസ്‌ത്രിയുടെ കരാർ അവസാനിരിക്കെയുള്ള ഈ നീക്കം വെറുതെയല്ലെന്നാണ് ക്രിക്കറ്റ് ലോകത്തെ സംസാരം.
 
നിലവിൽ ഇംഗ്ലണ്ടിൽ ഇന്ത്യൻ ടീം കളിക്കുന്ന സാഹചര്യത്തിലാണ് യുവതാരങ്ങളുടെ പരിശീലനം ദ്രാവിഡ് ഏറ്റെടുത്തത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കൂടി കൈവിട്ടതോടെ പരിശീലകസ്ഥാനത്ത് നിന്നും ശാസ്‌ത്രിയെ ടീം കൈവിടുന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് ശാസ്‌ത്രിക്ക് മേലെ താൽപര്യമില്ല എന്നതാണ് ഇതിന് കാരണം.
 
60 വയസ്സ് വരെയാണ് ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫിന്റെ പരമാവധി പ്രായപരിധി എന്നതിനാല്‍ 59കാരൻ ശാസ്ത്രിയെ മാറ്റി ദ്രാവിഡിനെ പരിശീലകസ്ഥാനത്തേക്കെത്തിക്കാനുള്ള ആദ്യപടിയാവും യുവതാരങ്ങളുടെ ശ്രീലങ്കൻ പര്യടനം.അണ്ടര്‍ 19 ടീമിനെ പരിശീലിപ്പിച്ച പാഠവവും യുവതാരങ്ങളെ അടുത്തറിയാമെന്നതും മത്സര പരിചയവും ദ്രാവിഡിന് മുതല്‍ക്കൂട്ടാണ്. ഇന്ത്യന്‍ യുവനിരയെ വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ദ്രാവിഡിനെ പരിശീലകസ്ഥാനത്തെത്തിക്കണമെന്ന് ആരാധകർക്കിടയിലും ആവശ്യം ശക്തമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെക്‌സ് ക്ലിപ്പില്‍ കുടുങ്ങിയ മികച്ച ക്രിക്കറ്റര്‍; ജയസൂര്യ നടത്തിയത് റിവഞ്ച് പോണ്‍ എന്ന ആരോപണവുമായി മലീക്ക, എന്നും വിവാദ നായകന്‍