Webdunia - Bharat's app for daily news and videos

Install App

ഏത് സൂപ്പര്‍താരമായാലും തോന്നിയ പോലെ കാര്യങ്ങള്‍ നടക്കില്ല; ചെവിക്കു പിടിക്കാന്‍ ഗംഭീര്‍, അനുമതി നല്‍കി ബിസിസിഐ

എല്ലാ താരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ പറയുന്നു

രേണുക വേണു
വെള്ളി, 17 ജനുവരി 2025 (12:26 IST)
ഇന്ത്യന്‍ ക്യാംപില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പരിശീലകന്‍ ഗൗതം ഗംഭീര്‍. സമീപകാലത്തെ മോശം പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് മുതിര്‍ന്ന താരങ്ങള്‍ക്ക് അടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഗംഭീര്‍ നിര്‍ബന്ധിതനായത്. ഗംഭീര്‍ മുന്നോട്ടുവെച്ച നിയന്ത്രണങ്ങള്‍ക്കു ബിസിസിഐ അനുമതി നല്‍കി. വിദേശ പര്യടനങ്ങളില്‍ കുടുംബത്തെ ഒപ്പം കൊണ്ടുപോകുന്നതില്‍ അടക്കം ഇനി താരങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. 
 
എല്ലാ താരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ പറയുന്നു. ദേശീയ ടീമിലേക്കുള്ള സെലക്ഷന്‍ പരിഗണനയില്‍ വരണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് നിര്‍ബന്ധമാക്കും. ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടണമെങ്കിലും ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരിക്കണം. 
 
വിദേശ പര്യടനങ്ങളില്‍ അടക്കം കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന രീതി ഒഴിവാക്കും. പരമ്പരയ്ക്കു മുന്‍പോ മത്സരങ്ങള്‍ക്കിടയിലോ കുടുംബത്തോടൊപ്പം സ്വകാര്യ യാത്രകള്‍ നടത്തുന്നതിനു വിലക്കുണ്ട്. വിദേശ പര്യടനങ്ങളിലും പരിശീലന സെഷനുകളിലും ടീമിനൊപ്പം ആയിരിക്കണം എല്ലാവരും യാത്ര ചെയ്യേണ്ടത്. കുടുംബത്തെ ഒപ്പം കൂട്ടണമെങ്കില്‍ പരമ്പരയ്ക്കു മുന്‍പ് മുഖ്യ പരിശീലകന്‍, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നിവരില്‍ നിന്ന് അനുമതി വാങ്ങിക്കണം. 
 
വിദേശ പര്യടനങ്ങള്‍ക്കു പോകുമ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫുകളെ അനുവദിക്കില്ല. പരിശീലന സെഷനുകളില്‍ നിന്ന് നേരത്തെ പോകാന്‍ അനുമതിയില്ല. പരമ്പരകള്‍ക്കിടയില്‍ ഫോട്ടോഷൂട്ടുകള്‍ ഒഴിവാക്കണം തുടങ്ങി കര്‍ശന നിര്‍ദേശങ്ങളാണ് ഗംഭീറിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ബിസിസിഐ താരങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

പന്തിനു 'മേല്‍ക്കൈ', ഇനി രാഹുലോ സഞ്ജുവോ?; ചാംപ്യന്‍സ് ട്രോഫി ടീം ഉടന്‍

Jasprit Bumrah: 'ചിരിക്കാന്‍ വയ്യ'; ബെഡ് റെസ്റ്റ് വാര്‍ത്തകളോടു പ്രതികരിച്ച് ബുംറ, ഇന്ത്യക്കും 'ചിരി'

രാജാവിന് ഇഷ്ടമല്ലെങ്കിൽ ആരെയും ടീമിൽ നിന്ന് പുറത്താക്കും, റായുഡു പുറത്തായത് ഒരൊറ്റ കാരണം കൊണ്ട്: ഉത്തപ്പ

താരങ്ങൾ ടീം ബസിൽ തന്നെ യാത്ര ചെയ്യണം, മുഴുവൻ സമയവും കുടുംബം ഒപ്പം വേണ്ട, ഒടുവിൽ നിയന്ത്രണങ്ങളുമായി ബിസിസിഐ

India W vs Ireland W: ഇങ്ങനെ തല്ലണോ?, സ്മൃതിക്കും പ്രതികയ്ക്കും സെഞ്ചുറി, അയർലൻഡ് വനിതകളെ പഞ്ഞിക്കിട്ട് ഇന്ത്യ

അടുത്ത ലേഖനം
Show comments