Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിസിസിഐ വാർഷിക കരാറിൽ സഞ്ജുവും? എ പ്ലസ് ഗ്രേഡിൽ ശമ്പളം10 കോടിയായി ഉയർത്തും?

ബിസിസിഐ വാർഷിക കരാറിൽ സഞ്ജുവും? എ പ്ലസ് ഗ്രേഡിൽ ശമ്പളം10 കോടിയായി  ഉയർത്തും?
, ബുധന്‍, 1 ഫെബ്രുവരി 2023 (15:46 IST)
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ വാർഷിക കരാറിൽ ഇത്തവണ മലയാളി താരം സഞ്ജു സാംസണും ഇടം പിടിച്ചേക്കുമെന്ന് സൂചന. രാജ്യാന്തരക്രിക്കറ്റിൽ കഴിഞ്ഞ വർഷം മികച്ച പ്രകടനം നടത്തിയ സഞ്ജു സാംസൺ,ഇഷാൻ കിഷൻ,ഉമ്രാൻ മാലിക് എന്നിവരെ ഇത്തവണ വാർഷിക കരാറിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ അഞ്ച് വർഷമായി വിവിധ സ്ലാബുകളിൽ വർധനവ് വരുത്താത്ത സാഹചര്യത്തിൽ താരങ്ങളുടെ വാർഷിക ശമ്പളം ഈ വർഷം പുതുക്കുമെന്നാണ് കരുതുന്നത്.
 
ടി20 നായകനായ ഹാർദ്ദിക് പാണ്ഡ്യ, ടി20യിലെ മിന്നും താരമായ സൂര്യകുമാർ യാദവ്. ഏകദിനത്തിൽ ഇന്ത്യയുടെ പുതിയ പ്രതീക്ഷയായ ശുഭ്മാൻ ഗിൽ എന്നിവർക്ക് വാർഷിക കരാർ ഗ്രേഡിൽ മാറ്റമുണ്ടാകുമെന്നാണ് വിവരം. നിലവിൽ എ പ്ലസ്, എ,ബി,സി എന്നിങ്ങനെ നാല് സ്ലാബുകളിലായാണ് ബിസിസിഐ താരങ്ങളെ വാർഷിക കരാറിൽ ഉൾപ്പെടുത്തുന്നത്. 
 
വിരാട് കോലി, രോഹിത് ശർമ,ജസ്പ്രീത് ബുമ്ര എന്നിവരാണ് നിലവിൽ എ പ്ലസ് കാറ്റഗറിയിലുള്ളത്. ഇവർക്ക് 7 കോടി രൂപയാണ് വാർഷത്തിൽ ശമ്പളമായി ലഭിക്കുക ഇത് 10 കോടിയായി ഉയർത്തുന്നത് ബിസിസിഐയുടെ പരിഗണനയിലാണ്. എ ഗ്രേഡിൽ അഞ്ചു കോടിയും ബി ഗ്രേഡിൽ 3 കോടിയും സി ഗ്രേഡിൽ ഒരു കോടിയുമാണ് പ്രതിഫലം ഇത് യഥാക്രമം 7 കോടി, 5 കോടി, 3 കോടി എന്നിങ്ങനെ ഉയർത്തുന്നതാണ് ബിസിസിഐ പരിഗണിക്കുന്നത്.
 
നിലവിൽ സി ഗ്രേഡിലാണ് ഹാർദ്ദിക് പാണ്ഡ്യ,സൂര്യകുമാർ യാദവ്,ശുഭ്മാൻ ഗിൽ എന്നിവരുള്ളത്. രവിചന്ദ്ര അശ്വിൻ,രവീന്ദ്ര ജഡേജ,കെ എൽ രാഹിൽ മുഹമ്മദ് ഷമി,റിഷഭ് പന്ത് എന്നിവർ എ കാറ്റഗറിയിലും പൂജാര,രഹാനെ,അക്ഷർ പട്ടേൽ,ശ്രേയസ് അയ്യർ,മുഹമ്മദ് സിറാജ് ഇഷാന്ത് ശർമ എന്നിവർ ബി ഗ്രേഡിലുമാണ്.
 
നിലവിൽ ബി ഗ്രേഡ്,സി ഗ്രേഡ് കാറ്റഗറിയിലുള്ള ശിഖർ ധവാൻ, ഇഷാന്ത് ശർമ,മായങ്ക് അഗർവാൾ,വൃദ്ധിമാൻ സാഹ,രഹാനെ എന്നിവർക്ക് ഇത്തവണ കരാർ നഷ്ടമാകാനും സാധ്യതയേറെയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവരെനിക്ക് ഒരു ടീം ഷെഫ് മാത്രമല്ല, എൻ്റെ 18 വയസ്സ് മുതൽ അവർ എനിക്കൊപ്പമുണ്ട് : മെസ്സി