മടങ്ങിയതിന്റെ യഥാർത്ഥ കാരണം അറിഞ്ഞേതീരൂ...; റെയ്ന-സിഎസ്‌കെ വിഷത്തിൽ ഇടപെട്ട് ബിസി‌സിഐ

Webdunia
തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (11:10 IST)
ഈ സീസണില്‍ ഇനി കളിക്കില്ലെന്നറിയിച്ച് നാട്ടിലേയ്ക്ക് തിരികെ മടങ്ങിയെങ്കിലും സുരേഷ് റെയ്ന ഈ സീസണിൽ തന്നെ ചെന്നൈ സൂപ്പർ കിങ്സിൽ തിരികെയെത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ. തിരികെ എത്താനുള്ള സന്നദ്ധത റെയ്ന അറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ ആദ്യ ചില മത്സരങ്ങൾ നഷ്ടമായാലും റെയ്ന ഈ സിസണിൽ കളിയ്ക്കുമെന്ന അഭിപ്രായം തന്നെയാണ് എല്ലാവർക്കുമുള്ളത്. എന്നാൽ റെയ്നയുടെ മടക്കം അത്ര എളുപ്പമാകില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ.
 
വിഷയത്തിൽ ബിസിസിഐ ഇടപെടലുണ്ടായി എന്നതാണ് ഇതിന് കാരണം. റെയ്ന നാട്ടിലേയ്ക്ക് മടങ്ങിയതിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാക്കണം എന്ന് ബിസിസിഐ ഒഫീഷൽ നിലപാട് സ്വീകരിച്ചുകഴിഞ്ഞു. സിഎസ്‌കെയോടൊപ്പം വീണ്ടും ഈ സീസണില്‍ ചേരാന്‍ റെയ്‌ന ആഗ്രഹിക്കുന്നുവെങ്കില്‍ എന്തു കൊണ്ട് നേരത്തേ ടീം വിട്ട് നാട്ടിലേക്കു തിരികെ പോയി എന്നതിന്റെ യഥാര്‍ഥ കാരണം തങ്ങള്‍ക്കു അറിയേണ്ടതുണ്ട് എന്നായിരുന്നു ബിസി‌സി ഒഫീഷ്യലിന്റെ പ്രതികരണം.
 
'റെയ്ന നാട്ടിലേയ്ക്ക് മടങ്ങിയതിന്റെ യഥാർത്ഥ കാരണം ബിസി‌സിഐയ്ക്ക് അറിഞ്ഞേ മതിയാകു. കുടുംബവുമായി ബന്ധപ്പെട്ടതാവാം, വ്യക്തിപരമാവാം, എംഎസ് ധോണിയുമായുള്ള തര്‍ക്കമാവാം. ഇതെല്ലാം സിഎസ്‌കെയുടെ ആഭ്യന്തര കാര്യമാണ്. പക്ഷെ മാനസികസംഘര്‍ഷങ്ങളോ, വിഷാദ രോഗമോ കാരണമാണ് റെയ്‌ന മടങ്ങിയതെങ്കില്‍ അത് ഗൗരവമുള്ളതാണ്. അങ്ങനെയെങ്കിൽ തിരികെ മടങ്ങാൻ അനുവദിയ്ക്കില്ല എന്നാണ് ബിസി‌സിഐയുടെ നിലപാട്. അതേസമയം റെയ്‌ന ഈ സീസണില്‍ ടീമില്‍ തിരിച്ചെത്തുമോയെന്ന കാര്യത്തില്‍ സിഎസ്‌കെ ഇനിയും പ്രതികരിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Australia: ഓസീസിനെതിരായ രണ്ടാം ഏകദിനം നാളെ, വാഷിങ്ടൺ സുന്ദർ പുറത്തേക്ക്, ഇന്ത്യൻ ടീമിൽ 2 മാറ്റങ്ങൾക്ക് സാധ്യത

Pakistan Cricket Team: 'ചോദ്യവും പറച്ചിലുമില്ലാതെ തട്ടി'; റിസ്വാന്‍ കടുത്ത നിരാശയില്‍

Rishabh Pant: പരുക്ക് ഭേദമായി പന്ത് തിരിച്ചെത്തുന്നു; 'ഇന്ത്യ എ'യെ നയിക്കും

Mohammed Rizwan: റിസ്‌വാൻ വിശ്വാസിയായതാണോ പ്രശ്നം, അതോ പലസ്തീനെ അനുകൂലിച്ചതോ?, പാകിസ്ഥാൻ ക്രിക്കറ്റിൽ പുതിയ വിവാദം

ഓവർതിങ്ക് ചെയ്യുന്നതിൽ കാര്യമില്ല, കോലി സ്വന്തം ഗെയിം കളിക്കണം, ഉപദേശവുമായി മാത്യു ഹെയ്ഡൻ

അടുത്ത ലേഖനം
Show comments