Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂച്ച ചാടിയപ്പോൾ ടിവി വീണത് രണ്ടരവയസുകാരിയുടെ തലയിലേയ്ക്ക്; ദാരുണാന്ത്യം

പൂച്ച ചാടിയപ്പോൾ ടിവി വീണത് രണ്ടരവയസുകാരിയുടെ തലയിലേയ്ക്ക്; ദാരുണാന്ത്യം
, തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (09:22 IST)
ചെന്നൈ: പൂച്ച ചാടിയപ്പോള്‍ ടിവി മറിഞ്ഞ് വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ ഒട്ടേരി കന്നൂര്‍ ഹൈറോഡില്‍ മൊയ്തീന്‍-രേഷ്മ ദമ്പതികളുടെ മകള്‍ നസിയ ഫാത്തിമയാണ് മരിച്ചത്. വീട്ടിൽ വളർത്തിയിരുന്ന പൂച്ച അലമാരയുടെ മുകളില്‍ നിന്നും ടിവി വെച്ച മേശയിലേക്ക് ചാടിയതോടെ താഴെ ഉറങ്ങുകയായിരുന്ന കുട്ടിയുടെ തലയിലേയ്ക്ക് ടിവി മറിഞ്ഞുവീഴുകയായിരുന്നു.  
 
ശബ്ദം കേട്ട് ഓടിവന്ന മാതാവ് കാണുന്നത് രക്തം വാര്‍ന്നു കിടക്കുന്ന കുഞ്ഞിനെയാണ്. അയൽക്കാർ ചേർന്ന് കുഞ്ഞിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ സെക്രട്ടറിയേറ്റ് കോളനി പൊലീസ് കേസെടുത്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുന്നിക്കോട് പീഡനക്കേസ്: മൂന്നു പേര് പിടിയില്‍