Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎൽ എപ്പോൾ നടക്കും? സൂചന നൽകി ബിസിസിഐ

ഐപിഎൽ എപ്പോൾ നടക്കും? സൂചന നൽകി ബിസിസിഐ
, വ്യാഴം, 21 മെയ് 2020 (12:34 IST)
ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾ എപ്പോൾ നടക്കുമെന്ന കാര്യത്തിൽ സൂചന നൽകി ബിസിസിഐ.രാജ്യത്തെ മൺസൂൺ കാലത്തിന് ശേഷം മാത്രമെ ഐപിഎൽ മത്സരങ്ങൾ സാധ്യമാകുവെന്നാണ് ബിസിസിഐ നിലപാട്. അത്തരത്തിലാണെങ്കിൽ ഒക്ടോബറിലും നവംബറിലുമായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെകേണ്ടതായി വരും. ഇക്കാര്യത്തിൽ ഐസിസി ബോര്‍‍ഡ് യോഗം  ഈ മാസം 27ന് തീരുമാനമെടുത്തശേഷമാകും ഐപിഎല്‍ എപ്പോൾ നടത്തണമെന്ന് ബിസിസിഐ തീരുമാനിക്കുക.
 
ടി20 ലോകകപ്പ് മാറ്റിവെച്ച് പകരം ഐപിഎൽ നടത്താനുള്ള സാധ്യതയാണ് ബിസിസിഐ തേടുന്നത്.ഒക്ടോബർ നവംബർ മാസങ്ങളിലും വിദേശതാരങ്ങൾ ഇന്ത്യയിലെത്തുകയാണെങ്കിൽ ക്വാറന്റൈൻ അടക്കമുള്ള നടപടി ക്രമങ്ങൾ പാലിക്കേണ്ടതായി വരും.ഇത് ,അത്സരക്രമത്തെ ബാധിക്കാൻ സാധ്യതയുണ്ട്.പരിശീലനത്തിന് മുമ്പും കളിക്കാര്‍ 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ പോണന്ന നിര്‍ദേശം കൂടി വന്നാല്‍ അത് ഐപിഎൽ നടത്താനുള്ള സാധ്യതയെ അപകടത്തിലാക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സന്ദേശ് ജിങ്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് വിടുന്നു