ഇന്ത്യ ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ചൈനീസ് കമ്പനികൾക്കെതിരെ ജനരോഷം ഉയരുന്ന സാഹചര്യത്തിൽ ചൈനീസ് കമ്പനികളുമായുള്ള സ്പോൺസർഷിപ്പ് ഉടമ്പടികൾ പരിശോധിക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനും ബിസിസിഐയും അറിയിച്ചു.ഐപിഎൽ മുഖ്യ സ്പോൺസറായ വിവോ ഉൾപ്പെടെയുള്ളവരുമായുള്ള സഹകരണം തുടരണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഐപിഎൽ ഭരണസമിതി യോഗം അടുത്തയാഴ്ച്ച ചേരും.
നേരത്തെ വിവോയുമായുള്ള സ്പോൺസർഷിപ്പ് കരാറുമായി മുന്നോട്ടുപോകുമെന്നായിരുന്നു ബിസിസിഐ അറിയിച്ചിരുന്നത്.എന്നാൽ ബിസിസിഐക്ക് എതിരെ വിമർശനം ശക്തമായതോടെയാണ് തീരുമാനം പുനപരിശോധിക്കുന്നത്.മറുവശത്ത് ടോക്കിയോ ഒളിംപിക്സ് വരെയാണ് ചൈനീസ് കമ്പനിയായ ലി നിങ്ങുമായി ഒളിംപിക് അസോസിയേഷന് കരാറുള്ളത്.ഇത് പുനപരിശൊധിക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനും വ്യക്തമാക്കി.