Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈന കാണിയ്ക്കുന്നത്ത് ശുദ്ധ തെമ്മാടിത്തം, ഇന്ത്യൻ അതിർത്തി സംഘർഷഭരിതമാക്കിയത് ചൈനീസ് സേനയെന്ന് അമേരിക്ക

ചൈന കാണിയ്ക്കുന്നത്ത് ശുദ്ധ തെമ്മാടിത്തം, ഇന്ത്യൻ അതിർത്തി സംഘർഷഭരിതമാക്കിയത് ചൈനീസ് സേനയെന്ന് അമേരിക്ക
, ശനി, 20 ജൂണ്‍ 2020 (11:41 IST)
വാഷിങ്ടൺ ഇന്ത്യാ ചൈന അതിർത്തി സംഘർഷത്തിൽ ചൈനക്കെതിരെ രൂക്ഷ പരാമർശങ്ങളുമായി അമേരിക്ക. ചൈനയുടേത് ശുദ്ധ തെമ്മാടിത്തമാണെന്നും, ഇന്ത്യൻ അതിർത്തി സംഘർഷഭരിതമാക്കിയത് ചൈനീസ് സേനയാണെന്നും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ കുറ്റപ്പെടുത്തി. 
 
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തെമ്മാടിത്തം അയൽ-രാജ്യങ്ങളെ മാത്രമല്ല ലോകത്തെ തന്നെ ബാധിയ്ക്കുകയാണ്. അവരുടെ വാക്കുകളെ മാത്രമല്ല അവരുടെ ചെയ്തികളെയും നാം ശ്രദ്ധിയ്ക്കേണ്ടതുണ്ട്. ഇന്ത്യൻ അതിർത്തി, ഹോങ്‌കോങ്, സിൻജിയാങ്, ഫിലിപ്പീൻസ്, മലേഷ്യ, ഇൻഡോനേഷ്യ, വിയറ്റ്നാം, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ എല്ലാം ചൈനയുടെ പ്രവർത്തികൾ പരിശോധിയ്ക്കപ്പെടണം. തെക്കൻ ചൈന കടലിനെ സൈനികവത്കരിച്ചത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് അവിടെ കൂടുതൽ പ്രദേശങ്ങൾക്കുമേൽ അവർ അവകാശവാദം ഉന്നയിയ്ക്കുകയാണ് മൈക് പോംപിയോ പറഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പിന്‍വലിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് അഡ്വ.സുമേഷ് അച്ചുതന്‍ നടത്തുന്ന കാല്‍നടപദയാത്ര ഇന്ന് ശിവഗിരിയില്‍ സമാപിക്കും