കൊവിഡ് 19നെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗണിൽ വലഞ്ഞിരിക്കുന്ന ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷവാർത്തയുമായി ബിസിസിഐ. ലോക്ക്ഡൗൺ കാലത്ത് ഇന്ത്യൻ ക്രിക്കറ്റിനെ ത്രസിപ്പിച്ച പഴയ മത്സരങ്ങൾ ഇന്ത്യൻ ഗവണ്മെന്റുമായി ചേർന്ന് സംപ്രേക്ഷണം ചെയ്യാനാണ് ബിസിസിഐയുടെ പദ്ധതി.ഇതോടെ ഒരുപാട് ഓർമകൾ ഉയർത്തുന്ന പഴയകാല മത്സരങ്ങളുടെ പ്രസക്തഭാഗങ്ങൾ ക്രിക്കറ്റ് പ്രേമികൾക്ക് ആസ്വദിക്കാനാകും.
2003ലെ ഇന്ത്യ,ഓസ്ട്രേലിയ,ന്യൂസിലൻഡ് ത്രിരാഷ്ട്ര ഏകദിന പരമ്പര,2000ലെ ദക്ഷിണാഫ്രിക്കൻ ടീമിന്റെ ഇന്ത്യൻ പര്യടനം,2001ലെ ഓസ്ട്രേലിയൻ ടീമിന്റെ ഇന്ത്യൻ പര്യടനം,2002ലെ വെസ്റ്റിൻഡീസ് ടീമിന്റെ ഇന്ത്യൻ പര്യടനം,2005ലെ ശ്രീലങ്കൻ ടീമിന്റെ ഇന്ത്യൻ പര്യടനം,എന്നിവയാണ് ഡിഡി സ്പോർട്‌സിലൂടെ കാണികൾക്ക് മുൻപിലെത്തുക.അടുത്ത നാല് ദിവസങ്ങളിലായി സംപ്രേക്ഷണം ചെയ്യുന്ന മത്സരങ്ങളുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങൾ വഴി ബിസിസിഐ പുറത്തുവിട്ടിട്ടുണ്ട്.