Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസ്‌ഹറിന്റെ വിലക്ക് പിന്‍‌വലിച്ചു; ബിസിസിഐക്കെതിരെ ശ്രീശാന്ത് സുപ്രീംകോടതിയിൽ

അസ്‌ഹറിന്റെ വിലക്ക് പിന്‍‌വലിച്ചു; ബിസിസിഐക്കെതിരെ ശ്രീശാന്ത് സുപ്രീംകോടതിയിൽ

supreme court
ന്യൂഡൽഹി , ശനി, 8 ഡിസം‌ബര്‍ 2018 (18:04 IST)
ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ബിസിസിഐ സ്വീകരിച്ച നിലപാടിനെതിരെ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് സുപ്രീംകോടതിയിൽ.

കേസിൽ കോടതി കുറ്റവിമുക്തനാക്കിയിട്ടും ആജീവനാന്ത വിലക്കു ബിസിസിഐ പിൻവലിക്കാത്തതിനെതിരെയാണ് താരം കോടതിയെ സമീപിച്ചത്.

ഐപിഎല്‍ വാതുവയ്‌പു കേസില്‍ കോടതി കുറ്റവിമുക്തമാക്കിയിട്ടും ബിസിസിഐ വിലക്കു പിൻവലിക്കാത്തത് അതി കഠിനമായ കാര്യമാണ്. മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനെതിരായ വിലക്കു പിൻവലിക്കപ്പെട്ടെങ്കിലും തന്റെ കാര്യത്തിൽ അതുണ്ടായില്ലെന്നും ശ്രീ കോടതിയെ അറിയിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദാണ് കേസിൽ ശ്രീശാന്തിനായി സുപ്രീംകോടതിയിൽ ഹാജരായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഡ്‌ലെയ്‌ഡില്‍ കളി ഇന്ത്യന്‍ വരുതിയില്‍; കോഹ്‌ലിയുടെ തന്ത്രം നടപ്പാകണമെങ്കില്‍ രോഹിത്തും പന്തും വിചാരിക്കണം