Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊലീസ് നീക്കം ശക്തമാക്കി; ആഷസില്‍ ഇംഗ്ലണ്ടിന് മറ്റൊരു തിരിച്ചടി കൂടി

പൊലീസ് നീക്കം ശക്തമാക്കി; ആഷസില്‍ ഇംഗ്ലണ്ടിന് മറ്റൊരു തിരിച്ചടി കൂടി

പൊലീസ് നീക്കം ശക്തമാക്കി; ആഷസില്‍ ഇംഗ്ലണ്ടിന് മറ്റൊരു തിരിച്ചടി കൂടി
ലണ്ടന്‍ , വ്യാഴം, 30 നവം‌ബര്‍ 2017 (13:49 IST)
ടെസ്‌റ്റ് ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ പോരാട്ടമെന്ന വിശേഷണമുള്ള ആഷസിലേക്ക് തിരിച്ചുവരാമെന്ന ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. മദ്യപിച്ച് നൈറ്റ് ക്ലബ്ബില്‍ ബഹളമുണ്ടാക്കുകയും രണ്ടു പേരെ ആക്രമിക്കുകയും ചെയ്‌ത സംഭവത്തില്‍ താരത്തിനെതിരെ അന്വേഷണ സംഘം നടപടികള്‍ ശക്തമാക്കിയതോടെയാണ് ഇംഗ്ലീഷ് താരം ആഷസിലേക്ക് മടങ്ങിവരില്ലെന്ന് ഏറെക്കുറെ വ്യക്തമായത്.

നൈറ്റ് ക്ലബ്ബില്‍ വെച്ചുണ്ടായ സംഘര്‍ഷത്തില്‍ സ്‌റ്റോക്‌സിന്റെ ആക്രമണത്തില്‍ ഒരാളുടെ കണ്ണിന് പരുക്കേറ്റതില്‍ താരത്തിനെതിരെ പൊലീസ് ക്രിമിനല്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസിലേക്ക് കേസ് ഫയല്‍ ചെയ്‌തു. ഇതോടെയാണ് ആഷസിലേക്ക് മടങ്ങിയെത്താമെന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തിന് തിരിച്ചടിയായത്.

പൊലീസ് റിപ്പോര്‍ട്ട് സ്‌റ്റോക്‍സിന് പ്രതികൂലമായ സാഹചര്യത്തില്‍ താരത്തിന് അനുകൂലമായ നീക്കങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. ഇതോടെ താരത്തിന്റെ ക്രിക്കറ്റ് കരിയര്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

സെപ്റ്റംമ്പര്‍ 25ന് ബാറില്‍ നടന്ന ഏറ്റുമുട്ടലില്‍ യുവാക്കളെ സ്‌റ്റോക്‍സ് മര്‍ദ്ദിക്കുകയായിരുന്നു. താരത്തിന്റെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സിസിസിടിവിയില്‍ പതിഞ്ഞതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന നിലപാടിലാണ് പൊലീസ്.

അതേസമയം, ആഷസിലെ ആദ്യ മത്സരത്തില്‍ തോല്‍‌വി ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ സ്‌റ്റോക്‍സിനെ ടീമിലേക്ക് തിരിച്ചു വിളിക്കണമെന്ന ആവശ്യം ആരാധകരില്‍ നിന്നും ശക്തമായിരിക്കുകയാണ്. ബ്രിസ്‌ബെയ്‌ന്‍ ടെസ്‌റ്റില്‍ ഓസ്‌ട്രേലിയയോട് 10 വിക്കറ്റിനാണ് ഇംഗ്ലീഷ് ടീം തോറ്റത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താന്‍ മരണപ്പെട്ടുവെന്ന വാര്‍ത്തയ്ക്ക് വിശദീകരണവുമായി ഉമര്‍ അക്മല്‍ - വീഡിയോ കാണാം