Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴയ്‌ക്ക് പിന്നാലെ വിക്കറ്റ് കൊഴിഞ്ഞു, റൂട്ട് വീണതോടെ കളിമാറി; ഇംഗ്ലീഷ് ടീം പ്രതിരോധത്തില്‍ - ആഷസിന് പതിഞ്ഞ തുടക്കം

റൂട്ട് വീണതോടെ കളിമാറി; ഇംഗ്ലീഷ് ടീം പ്രതിരോധത്തില്‍ - ആഷസിന് പതിഞ്ഞ തുടക്കം

മഴയ്‌ക്ക് പിന്നാലെ വിക്കറ്റ് കൊഴിഞ്ഞു, റൂട്ട് വീണതോടെ കളിമാറി; ഇംഗ്ലീഷ് ടീം പ്രതിരോധത്തില്‍ - ആഷസിന് പതിഞ്ഞ തുടക്കം
ബ്രിസ്ബെയ്ൻ , വ്യാഴം, 23 നവം‌ബര്‍ 2017 (14:44 IST)
ടെസ്‌റ്റ് ക്രിക്കറ്റിലെ ഏറ്റവും അവേശകരമായ പോരാട്ടമെന്നറിയപ്പെടുന്ന ആഷസ് ക്രി​ക്ക​റ്റ് ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്ക് തു​ട​ക്ക​മാ​യി. ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 5.30നാ​ണ് മ​ത്സ​രം ആ​രം​ഭി​ച്ച​ത്. ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തുവെങ്കിലും മഴ കളി തടസപ്പെടുത്തിയത് ആരാധകരെ നിരാശപ്പെടുത്തി.

ആദ്യദിനം കളി അവസാനിപ്പിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 196 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് സ്വന്തമാക്കാന്‍ സാധിച്ചത്. ഡേവിഡ് മലാൻ (28), മൊയിൻ അലി (13) എന്നിവരാണ് ക്രീസിൽ. ഓസീസിന് വേണ്ടി പാറ്റ് കമ്മിൻസ് രണ്ടു വിക്കറ്റുകൾ നേടി.

ജയിംസ് വിൻസ് (83), മാർക്ക് സ്റ്റോണ്‍മാൻ (53) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇംഗ്ലണ്ടിന് ഒന്നാം ദിനം ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മഴ തടസപ്പെടുത്തിയ ഒന്നാം ദിനം  സ്കോർ ബോർഡ് രണ്ടിൽ എത്തിയപ്പോൾ തന്നെ ഓപ്പണർ അലിസ്റ്റർ കുക്ക് (2) വീണു. ഇതോടെ വിൻസും സ്റ്റോണ്‍മാനും പ്രതിരോധത്തിലൂന്നിയുള്ള ബാറ്റിംഗാണ് പുറത്തെടുത്തത്.

രണ്ടാം വിക്കറ്റിൽ വിൻസ്- സ്റ്റോണ്‍മാൻ സഖ്യം മികച്ച ബാറ്റിംഗ് പുറത്തെടുത്തുവെങ്കിലും സ്‌കോര്‍ ഇഴഞ്ഞു നീങ്ങിയതാണ് ഇംഗ്ലീഷ് ടീമിന് വിനയായത്. എന്നാല്‍, ഇരുവരും അടുത്തടുത്ത ഓവറില്‍ പുറത്തായതോടെ സന്ദര്‍ശകര്‍ പ്രതിരോധത്തിലായി. ക്യാപ്റ്റൻ ജോ റൂട്ട് (15) അപ്രതീക്ഷിതമായി പുറത്തായതാണ് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവില്‍ ആ പ്രണയം സഫലമായി...; സഹീര്‍ ഖാന്റെയും സാഗരികയുടെയും വിവാഹം കഴിഞ്ഞു