Select Your Language

Notifications

webdunia
webdunia
webdunia
webdunia

അകക്കണ്ണ് കരുത്താക്കി ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീം

ബ്ലൈൻഡ് ക്രിക്കറ്റ് ടീം; പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യൻ ചുണക്കുട്ടികൾ

അകക്കണ്ണ് കരുത്താക്കി  ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീം
, ഞായര്‍, 21 ജനുവരി 2018 (12:39 IST)
അകക്കാഴ്ച കരുത്താക്കി ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീം. അന്ധരുടെ ക്രിക്കറ്റ് കളിയിൽ പാക്കിസ്ഥാനെ രണ്ടു വിക്കറ്റിനു തോൽപിച്ച് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം നിലനിർത്തി. ആദ്യബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 40 ഓവർ മൽസരത്തിൽ എട്ടു വിക്കറ്റിനു 307 റൺസ് നേടി.
 
തൊട്ടുപിന്നാലെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മുന്നിൽ പാകിസ്ഥാൻ ഉയർത്തിയ 307 റൺസ് മറികടക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്. 67 പന്തുകളി‍ൽ 93 റൺസെടുത്ത സുനിൽ രമേഷാണ് ഇന്ത്യൻ വിജയത്തിനു ചുക്കാൻപിടിച്ചത്. 62 റൺസുമായി ക്യാപ്റ്റൻ അജയ് റെഡ്ഡിയും ഉജ്വല പിന്തുണ നൽകി.  
 
സെമിയിൽ ബംഗ്ലദേശിനെ ഏഴു വിക്കറ്റിനു തോൽപിച്ച ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെയും ഇതേ മാർജിനിൽ വീഴ്ത്തിയിരുന്നു. ദക്ഷിണാഫ്രിക്കയിൽ നടന്ന 2014ലെ ചാംപ്യൻഷിപ്പിലും പാക്കിസ്ഥാനെ കീഴടക്കിയായിരുന്നു ഇന്ത്യൻ കിരീടനേട്ടം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒ​രു ഓ​വ​റി​ൽ 37 റ​ൺ​സ് !; മാ​സ്മ​രിക പ്ര​ക​ടനവുമായി ജെ​പി ഡു​മി​നി - അമ്പരന്ന് ക്രിക്കറ്റ് ലോകം