Rohit Sharma: 'ഗര്‍ഭകാല അവധിക്ക് അപേക്ഷിച്ചുകൂടെ'; രോഹിത്തിനെതിരെ ബോഡി ഷെയ്മിങ് കമന്റുകള്‍
ഈ സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് മുംബൈ തോല്‍വി വഴങ്ങിയിരുന്നു
Publish Date: Mon, 03 Apr 2023 (08:21 IST)
Updated Date: Mon, 03 Apr 2023 (08:26 IST)
Rohit Sharma: മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ ബോഡി ഷെയ്മിങ്ങുമായി സോഷ്യല്‍ മീഡിയ. രോഹിത്തിന്റെ ഫിറ്റ്‌നെസിനെ ചോദ്യം ചെയ്താണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. ഫിറ്റ്‌നെസിന് പ്രാധാന്യം നല്‍കാത്തത് രോഹിത്തിന്റെ ഫോമിനെ ബാധിച്ചിട്ടുണ്ടെന്നാണ് ആരാധകരുടെ വിമര്‍ശനം.
ഈ സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് മുംബൈ തോല്‍വി വഴങ്ങിയിരുന്നു. മത്സരത്തില്‍ 10 ബോളില്‍ നിന്ന് ഒരു റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. ഇതിനു പിന്നാലെയാണ് താരത്തിനെതിരെ ട്രോളുകളും വിമര്‍ശനങ്ങളും രൂക്ഷമായിരിക്കുന്നത്.
രോഹിത്തിന് ഗര്‍ഭകാല അവധിക്ക് അപേക്ഷിച്ചൂടെ എന്നാണ് താരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് പലരും ചോദിക്കുന്നത്. തടി കൂടുകയും റണ്‍സെടുക്കുന്നത് കുറയുകയും ചെയ്യുന്ന കാര്യത്തില്‍ രോഹിത്തിന് സ്ഥിരതയുണ്ടെന്നാണ് ചിലരുടെ പരിഹാസം.
രോഹിത്തിന്റെ കഴിഞ്ഞ 22 ഐപിഎല്‍ ഇന്നിങ്സുകള്‍ എടുത്താല്‍ അതില്‍ ഒന്നില്‍ പോലും അര്‍ധ സെഞ്ചുറിയില്ല. 2021 ലാണ് രോഹിത് അവസാന അര്‍ധ സെഞ്ചുറി നേടിയത്. നിരവധി കളികളില്‍ ഒറ്റയക്കത്തിനു പുറത്താകുകയും ചെയ്തു. ഇങ്ങനെ നാണംകെട്ട് കളിക്കുന്നതിലും നല്ലത് ഐപിഎല്ലില്‍ നിന്ന് വിരമിക്കുന്നതാണെന്ന് രോഹിത് ആരാധകര്‍ അടക്കം അഭിപ്രായപ്പെടുന്നു.