Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

RCB vs MI Match Result: ജയിച്ചു തുടങ്ങി ആര്‍സിബി; ദൈവത്തിന്റെ പോരാളികള്‍ക്ക് ആദ്യ കളിയില്‍ തോല്‍വി !

46 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 84 റണ്‍സ് നേടിയ തിലക് വര്‍മ മാത്രമാണ് മുംബൈ ഇന്ത്യന്‍സിന് വേണ്ടി മികച്ച പ്രകടനം നടത്തിയത്

IPL 2023 Mumbai Indians vs Royal Challengers Bangalore
, തിങ്കള്‍, 3 ഏപ്രില്‍ 2023 (07:51 IST)
IPL 2023, RCB vs MI: ഈ സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ആര്‍സിബിയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയപ്പോള്‍ ആര്‍സിബി 16.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു. ആര്‍സിബി നായകന്‍ ഫാഫ് ഡു പ്ലെസിസ് ആണ് കളിയിലെ താരം. 
 
46 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 84 റണ്‍സ് നേടിയ തിലക് വര്‍മ മാത്രമാണ് മുംബൈ ഇന്ത്യന്‍സിന് വേണ്ടി മികച്ച പ്രകടനം നടത്തിയത്. ആര്‍സിബിക്ക് വേണ്ടി കരണ്‍ ശര്‍മ നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, ടോപ്ലി, ആകാശ് ദീപ്, ഹര്‍ഷല്‍ പട്ടേല്‍, ബ്രേസ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി. 
 
മുംബൈയുടെ സ്‌കോര്‍ അനായാസം മറികടക്കാന്‍ ആര്‍സിബിക്ക് സാധിച്ചു. ഓപ്പണര്‍മാരായ വിരാട് കോലിയും ഫാഫ് ഡു പ്ലെസിസും തകര്‍ത്തടിച്ചപ്പോള്‍ ആദ്യ വിക്കറ്റില്‍ 148 റണ്‍സാണ് ആര്‍സിബിയുടെ സ്‌കോര്‍ ബോര്‍ഡില്‍ പിറന്നത്. ഡു പ്ലെസിസ് 43 പന്തില്‍ ആറ് സിക്‌സും അഞ്ച് ഫോറും സഹിതം 73 റണ്‍സ് നേടി. വിരാട് കോലി 49 പന്തില്‍ ആറ് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 82 റണ്‍സുമായി പുറത്താകാതെ നിന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരൻ ഞാനാണ്: സൗദി മാധ്യമത്തോട് റൊണാൾഡോ