Webdunia - Bharat's app for daily news and videos

Install App

ടെസ്റ്റിൽ രോഹിത് ശർമയ്ക്കിത് നിർണായക പരമ്പര, തോറ്റാൽ ക്യാപ്റ്റൻ സ്ഥാനം തെറിക്കും

Webdunia
തിങ്കള്‍, 6 ഫെബ്രുവരി 2023 (14:32 IST)
വിരാട് കോലി നായകനായിരിക്കെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ശക്തിയായി ഇന്ത്യ മാറിയിരുന്നു. കഴിഞ്ഞ വർഷത്തെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കാനായില്ലെങ്കിലും ഓസീസിനെതിരെയും ഇംഗ്ലണ്ടിനെതിരെയും ടെസ്റ്റ് പരമ്പരകൾ സ്വന്തമാക്കാൻ ഇന്ത്യയ്ക്കായിരുന്നു. 2013ന് ശേഷം ഐസിസി കിരീടമില്ലാത്ത ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ കിരീടം കൂടി ലക്ഷ്യം വെയ്ക്കുന്നുണ്ട്.ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഓസീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് ഏറെ നിർണായകമാണ്.
 
അതിനാൽ തന്നെ ബോർഡർ-ഗവാസ്കർ ട്രോഫി ഇന്ത്യയ്ക്ക് നഷ്ടമായാൽ രോഹിത് ശർമയ്ക്ക് പരമ്പരയോടെ ടെസ്റ്റ് ക്യാപ്റ്റൻസി നഷ്ടമാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. രോഹിത്തിനുള്ള സന്ദേശം വ്യക്തമാണ്. ഇനിയൊരു ഐസിസി ട്രോഫി തോൽവി കൂടി താങ്ങാനാകില്ല. 2 വർഷത്തിനിടെ 3 ട്രോഫികളാണ് നഷ്ടമായത്. ടെസ്റ്റ് നായകനായി രോഹിത് തുടരുമോ എന്നത് ഈ പരമ്പരയിലെ മത്സരഫലങ്ങളെ ആശ്രയിച്ചിരിക്കും. ബിസിസിഐ ഒഫീഷ്യൽ വ്യക്തമാക്കി. ഈ വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പും രോഹിത്തിന് മുന്നിലുള്ള അഗ്നിപരീക്ഷയാണ്.
 
ബോർഡർ ഗവാസ്കർ ട്രോഫിൽ 2-0നോ 3-1നോ വിജയിച്ചാൽ മാത്രമെ ഇന്ത്യയ്ക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനാകു. അതേസമയം 2004ന് ശേഷം ഓസീസ് ഇന്ത്യയിൽ ടെസ്റ്റ് പരമ്പര വിജയിച്ചിട്ടില്ല എന്നത് ഇന്ത്യയ്ക്ക് അനുകൂലമായ ഘടകമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

Australia vs South Africa, WTC Final 2025: 'ഇത് താന്‍ടാ വാലറ്റം'; ദക്ഷിണാഫ്രിക്കയുടെ ക്ഷമ നശിപ്പിച്ച് സ്റ്റാര്‍ക്ക്, ജയിക്കാന്‍ 282 റണ്‍സ്

എല്ലാ പന്തുകളും അടിക്കണമെന്ന വാശി വേണ്ട, ജയ്സ്വാളിനെ നേരിട്ട് ഉപദേശിച്ച് ഗംഭീർ, ഗ്രൗണ്ടിൽ നീണ്ട ചർച്ച

ഇത് അഹങ്കാരം, സച്ചിനോ കോലിയോ പോലും ഇങ്ങനെ ചെയ്തിട്ടില്ല, ബാറ്റിലെ എംആർഎഫ് ലോഗോയ്ക്ക് താഴെ പ്രിൻസ് എന്നെഴുതിയ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷവിമർശനം

അടുത്ത ലേഖനം
Show comments