Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓസീസിനെ വിടാതെ പരിക്ക്, ജോഷ് ഹേസൽവുഡിനും ആദ്യ ടെസ്റ്റ് നഷ്ടമാകും

ഓസീസിനെ വിടാതെ പരിക്ക്, ജോഷ് ഹേസൽവുഡിനും ആദ്യ ടെസ്റ്റ് നഷ്ടമാകും
, തിങ്കള്‍, 6 ഫെബ്രുവരി 2023 (14:29 IST)
ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിന് മുൻപെ പരിക്കിൽ വലഞ്ഞ് ഓസീസ് ക്രിക്കറ്റ് ടീം. പരിക്ക് ഭേദമാകാത്ത മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡും നാഗ്പൂരിലെ ആദ്യ ടെസ്റ്റിൽ കളിക്കില്ലെന്ന് ഉറപ്പായി.പരിക്കിൻ്റെ പിടിയിലുള്ള കാമറൂൺ ഗ്രീൻ കളിക്കുമോ എന്ന കാര്യം ഉറപ്പായിട്ടില്ല.
 
കാമറൂൺ ഗ്രീനിന് പകരക്കാരായി മാത്യു റെൻഷോ,പീറ്റർ ഹാൻസ്കോമ്പ് എന്നിവരാണ് പരിഗണനയിലുള്ളത്. നാഗ്പൂർ ടെസ്റ്റിൽ കളിച്ചാൽ തന്നെ കാമറൂൺ ഗ്രീൻ ബൗൾ ചെയ്യില്ല എന്നതുറപ്പാണ്. അഞ്ചാം ബൗളറില്ലാത്ത ഒരു പരീക്ഷണത്തിന് ഓസീസ് തയ്യാറാകാൻ സാധ്യതകുറവാണ്. 
 
ജോഷ് ഹേസൽ വുഡിന് പകരം സ്കോട്ട് ബോളണ്ട്,ലാൻഡ് മോറിസ് എന്നിവരാണ് പരിഗണനയിലുള്ളത്. കമ്മിൻസ്,ബോളണ്ട്,മോറിസ് എന്നിങ്ങനെ 3 പേസർമാർ കളിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. നഥാൻ ലിയോണിനൊപ്പം ആഷ്ടൻ ആഗർ, ടോഡ് മർഫി എന്നിവരിൽ ആരെങ്കിലുമാകും സ്പിൻ ഡിപ്പാർട്ട്മെൻ്റ് കൈകാര്യം ചെയ്യുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അശ്വിൻ ഇന്ത്യയുടെ നിറത്തോക്ക്, നേരിടുന്നത് കടുത്ത വെല്ലുവിളി: ഉസ്മാൻ ഖവാജ