Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി20 ലോകകപ്പ്: ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഫൈനൽ പ്രവചിച്ച് ബ്രയൻ ലാറ

kohli, indian team

അഭിറാം മനോഹർ

, ബുധന്‍, 15 മെയ് 2024 (20:06 IST)
അടുത്തമാസം വെസ്റ്റിന്‍ഡീസിലും യുഎസ്എയിലുമായി നടക്കുന്ന ടി20 ലോകകപ്പിലെ നാല് സെമി ഫൈനലിസ്റ്റുകളെയും ഫൈനലില്‍ എത്തുന്ന 2 ടീമുകളെയും പ്രവചിച്ച് വെസ്റ്റിന്‍ഡീസ് ഇതിഹാസ താരം ബ്രയന്‍ ലാറ. ഇന്ത്യയും വെസ്റ്റിന്‍ഡീസുമാകും ലോകകപ്പ് ഫൈനലിലെത്തുകയെന്നും  അതില്‍ മികച്ച ടീം വിജയിക്കട്ടെയെന്നും ലാറ പറയുന്നു.
 
 വെസ്റ്റിന്‍ഡീസ് ടീമില്‍ വ്യക്തിഗത മികവുള്ള ഒരുപിടി താരങ്ങളുണ്ട്. അവര്‍ ഒരു ടീമായി കളിക്കുമ്പോഴും നന്നായി കളിക്കുന്നുണ്ട്. ഇന്ത്യ ആദ്യ നാലില്‍ എത്തുമെന്ന് ഉറപ്പാണ്. വെസ്റ്റിന്‍ഡീസുമായി ഫൈനല്‍ നടന്നാല്‍ അത് മുന്‍കാലങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് പരാജയമാകും. 2007ലെ ലോകകപ്പില്‍ വെസ്റ്റിന്‍ഡീസ് ഇന്ത്യയോട് രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടത് ഞങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇത്തവണ അങ്ങനെ സംഭവിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയും വെസ്റ്റിന്‍ഡീസും ഫൈനല്‍ എത്തണം. മികച്ച ടീം ഫൈനലില്‍ വിജയിക്കട്ടെ. ലാറ പറഞ്ഞു. ഇന്ത്യയ്ക്കും വെസ്റ്റിന്‍ഡീസിനും പുറമെ അഫ്ഗാനും നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടുമാകും സെമിയിലെത്തുക എന്നാണ് ലാറയുടെ പ്രവചനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജുവല്ല, ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കളിക്കേണ്ടത് റിഷഭ് പന്ത് തന്നെ, കാരണങ്ങൾ പറഞ്ഞ് ഗൗതം ഗംഭീർ