Justin langer,Indian Coach
ഇന്ത്യൻ ടീം പരിശീലകനാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഓസീസ് മുൻ താരവും ലഖ്നൗ സൂപ്പർ ജയൻ്സ് പരിശീലകനുമായ ജസ്റ്റിൻ ലാംഗർ. ടി20 ലോകകപ്പിന് ശേഷം നിലവിലെ പരിശീലകനായ രാഹുൽ ദ്രാവിഡിൻ്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ പുതിയ പരിശീലകനെ ക്ഷണിച്ചിരുന്നു. വിദേശ പരിശീലകർ ഉൾപ്പടെയുള്ളവരെ ഈ സ്ഥാനത്തിനായി പരിഗണിക്കുന്നുണ്ട്.
പുതിയ പരിശീലകനെ ബിസിസിഐ തേടുന്നതിൽ എനിക്ക് ജിജ്ഞാസയുണ്ട്. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുക എന്നത് അസാധാരണമായ ഒരു ജോലിയാണ്. ഞാൻ അതിനെ പറ്റി ഒരിക്കലും ചിന്തിച്ചിട്ടില്ല ഈ രാജ്യത്ത് അത്രയേറെ പ്രതിഭകളുണ്ട്. അതിനാൽ തന്നെ ഇന്ത്യൻ ടീമിൻ്റെ പരിശീലകസ്ഥാനം ഏറെ ആകർഷകമാണ്. ജസ്റ്റിൻ ലാംഗർ പറഞ്ഞു.