Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 7 January 2025
webdunia

സച്ചിനോ കോഹ്‌ലിയോ മികച്ച ബാറ്റ്സ്മാൻ ? യുവിയുടെ ചോദ്യത്തിന് ബുമ്രയുടെ മറുപടി !

സച്ചിനോ കോഹ്‌ലിയോ മികച്ച ബാറ്റ്സ്മാൻ ? യുവിയുടെ ചോദ്യത്തിന് ബുമ്രയുടെ മറുപടി !
, തിങ്കള്‍, 27 ഏപ്രില്‍ 2020 (13:43 IST)
ലോക്ക്‌ഡൗണില്‍ ക്രിക്കറ്റ് മത്സരങ്ങൾ ഇല്ലെങ്കിലും ക്രിക്കറ്റിനെ കുറിച്ച് ചർച്ചകൾ സജീവമാണ്. താരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നടത്തുന്ന പ്രതികരണങ്ങളാണ് ഇതിന് പ്രധാന കാരണം. ഇപ്പോഴിതാ ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രിത് ബുമ്രയും. മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവ്‌രാജ് സിങ്ങും തമ്മിൽ നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റ് തരംഗമായി മാറിയിരിയ്ക്കുകയാണ്.    
 
ലൈവിനിടയില്‍ ബൂമ്രയോട്‌ യുവിയുടെ ചോദ്യം, മികച്ച ബാറ്റ്‌സ്‌മാന്‍ കോഹ്‌ ലിയോ സച്ചിനോ? അതിന് വേഗത്തിൽ തന്നെ ബുമ്ര മറുപടി നൽകി. സച്ചിന്‍ ടെൻഡുല്‍ക്കര്‍. അതിന് കൃത്യമായ കാരണവും ബുമ്ര പറയുന്നുണ്ട്. 'ലോകം മുഴുവന്‍ സച്ചിനെ ആരാധിക്കുന്നു. കോഹ്‌ലിയും സച്ചിന്റെ ആരാധകനാണ്‌. അതുകൊണ്ട്‌ ഞാനും സച്ചിനൊപ്പം തന്നെ പോവുന്നു.' ബൂമ്ര പറഞ്ഞു.
 
എങ്കിൽ മധ്യ നിരയിൽ ആരാണ് മികച്ച ബാറ്റ്സ്മാൻ, ഞാനോ അതൊ ധോണിയോ എന്ന് യുവ്‌രാജിന്റെ അടുത്ത ചോദ്യം. എന്നാൽ ആ ചോദ്യത്തിന് ഉത്തരം പറയാനാവാതെ ബുമ്ര കുഴങ്ങി. അച്ഛനയാണോ അമ്മയെയാണോ ഇഷ്ടമെന്ന്‌ ചോദിക്കുന്നത്‌ പോലെയാണ്‌ ഇതെന്നായിരുന്നു. ബുമ്രയുടെ മറുപടി.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുത്താൻ സാധിക്കുമെങ്കിൽ ആ മത്സരഫലം തിരുത്തണം, ആഗ്രഹം തുറന്ന് പറഞ്ഞ് കെ എൽ രാഹുൽ