തിരുത്താൻ സാധിക്കുമെങ്കിൽ ആ മത്സരഫലം തിരുത്തണം, ആഗ്രഹം തുറന്ന് പറഞ്ഞ് കെ എൽ രാഹുൽ

ഞായര്‍, 26 ഏപ്രില്‍ 2020 (10:39 IST)
വീണ്ടും ഒരവസരം കൂടി ലഭിക്കുകയാണെങ്കിൽ 2019ലെ ഏകദിനലോകകപ്പ് സെമിഫൈനൽ മത്സരഫലം തിരുത്തണമെന്നാണ് ആഗ്രഹമെന്ന് ഇന്ത്യൻ താരം കെ എൽ രാഹുൽ.ഒരു ചാറ്റ് ഷോയിലാണ് രാഹുൽ തന്റെ ആഗ്രഹം വ്യക്തമാക്കിയത്.
 
ഭൂരിഭാഗം കളിക്കാരുടെ മനസ്സിൽ നിന്നും 2019ലെ ലോകകപ്പ് സെമിഫൈനലിലെ പരാജയം പോയിട്ടില്ലെന്നും അത് തങ്ങളെ ഇപ്പോളും വേട്ടയാടുന്നുവെന്നും രാഹുൽ പറഞ്ഞു.ആ മത്സരത്തെക്കുറിച്ച് സീനിയര്‍ താരങ്ങള്‍ എന്താണ് ചിന്തിക്കുന്നത് എന്ന് എനിക്കറിയില്ല.പക്ഷേ ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ഒരൊറ്റ മത്സരത്തിലെ പിഴവിൽ പുറത്തുപോകേണ്ടി വന്നതോർത്ത് ഇപ്പോളും എനിക്ക് ഉറക്കം നഷ്ടപ്പെടാറുണ്ട്- രാഹുൽ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഫ്രഞ്ച് ഓപ്പൺ ടെന്നീസ് മത്സരങ്ങൾ സെപ്‌റ്റംബർ 27ന് തുടങ്ങിയേക്കും