ടെസ്റ്റ്, ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ 100 വിക്കറ്റ് വീതം നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര. കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ആദ്യ ടി20 മത്സരത്തില്‍ 2 വിക്കറ്റുകള്‍ നേടിയതോടെയാണ് 30കാരനായ ഇന്ത്യന്‍ പേസര്‍ പുതിയ നാഴികകല്ലിലെത്തിയത്. 12 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റുകളാണ് മത്സരത്തില്‍ ബുമ്ര നേടിയത്.
മിലവില്‍ ടെസ്റ്റില്‍ 234 വിക്കറ്റുകളും ഏകദിനത്തില്‍ 149 വിക്കറ്റുകളുമാണ് ബുമ്രയ്ക്കുള്ളത്. ടിം സൗത്ത്, ലസിത് മലിംഗ, ഷാക്കിബ് അല്‍ ഹസന്‍, ഷഹീന്‍ ഷാ അഫ്രീദി എന്നിവര്‍ക്ക് ശേഷം 3 ഫോര്‍മാറ്റിലും 100 വിക്കറ്റ് നേടുന്ന ലോകത്തിലെ അഞ്ചാമത്തെ ബൗളറാണ് ബുമ്ര.