Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ind vs Eng: നാലാം ടെസ്റ്റിൽ ബുമ്രയ്ക്ക് വിശ്രമം, രാഹുലും കളിക്കില്ല

Bumrah

അഭിറാം മനോഹർ

, ബുധന്‍, 21 ഫെബ്രുവരി 2024 (16:51 IST)
ഇംഗ്ലണ്ടിനെതിരെ വെള്ളിയാഴ്ച തുടങ്ങുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമില്‍ നിന്നും പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. ആദ്യ മൂന്ന് ടെസ്റ്റുകളിലും ഇന്ത്യയ്ക്കായി പന്തെറിഞ്ഞ ബുമ്രയാണ് പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായി നില്‍ക്കുന്നത്. നാലാം ടെസ്റ്റില്‍ മാത്രമാണ് ബുമ്രയ്ക്ക് വിശ്രമമെങ്കിലും സീരീസില്‍ ഇന്ത്യ ലീഡ് ഉയര്‍ത്തുകയാണെങ്കില്‍ ധരംശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിലും ബുമ്രയ്ക്ക് വിശ്രമം നല്‍കിയേക്കും.
 
വരാനിരിക്കുന്ന ഐപിഎല്ലും തുടര്‍ന്ന് നടക്കാനിരിക്കുന്ന ടി20 ലോകകപ്പും കണക്കിലെടുത്താണ് സ്റ്റാര്‍ പേസര്‍ ബുമ്രയ്ക്ക് വിശ്രമം നല്‍കാന്‍ ബിസിസിഐ ആലോചിക്കുന്നത്. ബുമ്രയ്ക്ക് പകരം പേസര്‍ മുകേഷ് കുമാറിനെ ടീമില്‍ ഉള്‍പ്പെടുത്തി. ടെസ്റ്റ് പരമ്പരയ്ക്കിടെ ലഭിച്ച ഇടവേളയില്‍ രഞ്ജിയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ മുകേഷിനായിരുന്നു. അതേസമയം പരിക്ക് മൂലം 2 ടെസ്റ്റ് മത്സരങ്ങള്‍ നഷ്ടമായ കെ എല്‍ രാഹുല്‍ നാലാം ടെസ്റ്റിലും കളിക്കില്ല. നാലാം ടെസ്റ്റിന് മുന്‍പ് ഫിറ്റ്‌നസ് തെളിയിക്കുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ധരംശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിലും ഫിറ്റ്‌നസ് തെളിയിച്ചെങ്കില്‍ മാത്രമെ രാഹുലിന് കളിക്കാനാകു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി യുവരാജ് സിങ് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്