Select Your Language

Notifications

webdunia
webdunia
webdunia
webdunia

25 വിക്കറ്റുകളുമായി ബുമ്ര തിളങ്ങുമ്പോൾ പരമ്പരയിൽ രോഹിത് നേടിയത് 22 റൺസ് മാത്രം, വിരമിക്കാനായെന്ന് സോഷ്യൽ മീഡിയ

Rohit sharma

അഭിറാം മനോഹർ

, വെള്ളി, 27 ഡിസം‌ബര്‍ 2024 (14:50 IST)
Rohit sharma
മെല്‍ബണ്‍ ടെസ്റ്റിലും നിറം മങ്ങിയതോടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരായ വിമര്‍ശനം ശക്തമാകുന്നു. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിലുള്ള മോശം പ്രകടനത്തിന് പുറമെ ബാറ്ററെന്ന നിലയിലും രോഹിത്തില്‍ നിന്നും കാര്യമായ ഒരു സേവനവും ടീമിന് ലഭിക്കുന്നില്ല. മധ്യനിരയില്‍ നിന്ന് ഓപ്പണിംഗിലേക്ക് വന്നിട്ട് കൂടി നാലാം ടെസ്റ്റില്‍ വെറും 3 റണ്‍സിനാണ് രോഹിത് പുറത്തായത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇതുവരെ കളിച്ച 5 ഇന്നിങ്ങ്‌സുകളിലായി 22 റണ്‍സ് മാത്രമാണ് രോഹിത്തിന്റെ പേരിലുള്ളത്.
 
ഇന്ത്യയുടെ സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുമ്ര പരമ്പരയില്‍ ഇതിനകം 25 വിക്കറ്റുകള്‍ വീഴ്ത്തികഴിഞ്ഞെന്നും എന്നാല്‍ അത്ര റണ്‍സ് പോലുമെടുക്കാന്‍ ഹിറ്റ്മാന് സാധിക്കുന്നില്ലെന്നും വിമര്‍ശകര്‍ പറയുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ ടെസ്റ്റില്‍ രോഹിത് കളിച്ചിരുന്നില്ല. ടീമിലേക്ക് തിരിച്ചെത്തി മധ്യനിരയില്‍ കളിച്ച താരത്തിന് തുടര്‍ന്ന് നടന്ന 2 ടെസ്റ്റ് മത്സരങ്ങളിലും തിളങ്ങാനായിരുന്നില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Boxing Day Test Day 2: ആ റണ്ണൗട്ട് എല്ലാം നശിപ്പിച്ചു, രണ്ടാം ദിവസത്തിന്റെ അവസാനം കുഴിയില്‍ ചാടി ഇന്ത്യ