Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവൻ ലോകത്തെ ഏത് ടീമിലും കളിക്കാൻ യോഗ്യനായ താരം, ഇന്ത്യൻ താരത്തെ പ്രശംസിച്ച് സുനിൽ ഗവാസ്‌കർ

അവൻ ലോകത്തെ ഏത് ടീമിലും കളിക്കാൻ യോഗ്യനായ താരം, ഇന്ത്യൻ താരത്തെ പ്രശംസിച്ച് സുനിൽ ഗവാസ്‌കർ
, ചൊവ്വ, 22 ഫെബ്രുവരി 2022 (19:09 IST)
വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിൽ സമ്പൂർണവിജയം കൈവരിച്ചതിന് പിന്നാലെ ഇന്ത്യൻ ബൗളിങ് നിരയെ പ്രശംസകൊണ്ട് മൂടി ഇതിഹാസതാരം സുനിൽ ഗവാസ്‌കർ. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ വിശ്രമത്തിലാണെങ്കിലും ലോകത്തെ ഏത് ടീമിലേക്കും അനായാസം പ്രവേശനം ലഭിക്കുന്ന പേസറാണ് ജസ്‌പ്രീത് ബുമ്രയെന്ന് ഗവാസ്‌കർ പറഞ്ഞു.
 
ദീപക് ചഹർ ഗംഭീര ബൗളറാണ്.അതിവേഗ പേസറല്ലെങ്കിലും മോശമല്ലാത്ത വേഗത്തില്‍ ബാറ്റര്‍മാരെ കുഴക്കാൻ അവന് കഴിയുന്നു.ആക്ഷനില്‍ വലിയ വ്യത്യാസമില്ലാതെ ഇന്‍-സ്വിങ്ങറുകളും ഔട്ട്-സ്വിങ്ങറുകളും എറിയാനാകുന്നു. ചാഹറും ഭുവനേശ്വറിനെ പോലുള്ളവരുമുള്ള ഇന്ത്യന്‍ ബൗളിംഗ് നിര സമ്പന്നമാണ്. ബു‌മ്രയേയും നമുക്ക് മറക്കാനാകില്ല. ലോകത്തെ ഏത് ടീമിലേക്കും അനായാസം കയറിച്ചെല്ലാവുന്ന താരമാണയാള്‍. ഇവർക്കൊപ്പം സിറാജും ഷമിയും ഇന്ത്യൻ ബൗളിങ്ങിന് കരുത്ത് നൽകുന്നു. ഗവാസ്‌കർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫിറ്റ്‌നസില്ല, നായകനാകുന്നത് 34ആം വയസിൽ: മൂന്ന് ഫോർമാറ്റിലും നായകനായി തിളങ്ങാൻ രോഹിത്തിനാകു‌മോ?