Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബട്ട്‌ലർ ഉറക്കത്തിലായിരുന്നോ? ക്യാച്ചുകൾ കൈവിട്ടതിൽ താരത്തെ നിർത്തിപൊരിച്ച് ആദം ഗിൽക്രിസ്റ്റ്

ബട്ട്‌ലർ ഉറക്കത്തിലായിരുന്നോ? ക്യാച്ചുകൾ കൈവിട്ടതിൽ താരത്തെ നിർത്തിപൊരിച്ച് ആദം ഗിൽക്രിസ്റ്റ്
, വെള്ളി, 17 ഡിസം‌ബര്‍ 2021 (15:43 IST)
ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഓസീസിനെ മികച്ച സ്കോറിലേക്കെത്താൻ സഹായിച്ചത് മത്സരത്തിലെ ജോസ് ബട്ട്‌ലറിന്റെ മോശം വിക്കറ്റ് കീപ്പിങ് പ്രകടനമായിരുന്നു. ആദ്യ ദിനം തന്നെ ലബുഷെയ്‌നിന്റെ 2 ക്യാച്ചുകളാണ് താരം കൈവിട്ടത്. ഇതോടെ മത്സരത്തിൽ സെഞ്ചുറി സ്വന്തമാക്കാൻ ലബുഷെയ്‌നിനായി. ഇപ്പോഴിതാ മത്സരത്തിലെ ബട്ട്ലറിന്റെ മോശം കീപ്പിങിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുക‌യാണ് ഇതിഹാസ വിക്കറ്റ് കീപ്പറായ ആദം ഗിൽക്രിസ്റ്റ്.
 
ജോസ് ബട്ട്ലർ നല്ലൊരു മനുഷ്യനാണ്. മത്സരത്തിൽ ര്‍ക്കസ് ഹാരിസിനെ പുറത്താക്കാന്‍ അദേഹമൊരു വിസ്‌മയ ക്യാച്ചെടുത്തു. ഏറ്റവും മികച്ച വിക്കറ്റ് കീപ്പിംഗ് ക്യാച്ചുകളിലൊന്നായിരുന്നു അത്. എന്നാൽ 21ൽ നിൽക്കേ മാർനസ് ലബുഷെയ്‌നിനെ ബട്ട്‌ലർ കൈവിട്ടു.
 
ഇംഗ്ലീഷ് വിക്കറ്റ് കീപ്പിംഗ് സ്റ്റൈലിനെയും സാങ്കേതികതയേയും കുറിച്ച് ഞാന്‍ അധികം പറയാനില്ല. എന്നാല്‍ അവരൊരിക്കലും ഓസീസ് സാഹചര്യങ്ങള്‍ക്ക് ഉചിതമായ കീപ്പർമാരാണെന്ന് തോന്നിയിട്ടില്ല. മത്സരത്തിനിടെ ചില ആരാധകര്‍ ഉറങ്ങുകയായിരുന്നു എന്ന് എനിക്കുറപ്പാണ്. ജോസ് ബട്ട്‌ലറും ചിലപ്പോള്‍ ഉറക്കത്തിലായിരുന്നിരിക്കാം എന്ന് വേണം കരുതാൻ. മത്സരത്തിൽ പൂർണമായ ഏകാഗ്രത കൈവരിക്കാൻ താരത്തിനായില്ല ഗിൽക്രിസ്റ്റ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവരാജിന്റെ രാഖി സഹോദരി രോഹിത്തിന്റെ ഭാര്യയായ പ്രണയകഥ; 11-ാം വയസ്സില്‍ കരിയര്‍ തുടങ്ങിയ ഗ്രൗണ്ടില്‍വെച്ച് റിതികയെ പ്രൊപ്പോസ് ചെയ്ത് ഹിറ്റ്മാന്‍