Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവരാജിന്റെ രാഖി സഹോദരി രോഹിത്തിന്റെ ഭാര്യയായ പ്രണയകഥ; 11-ാം വയസ്സില്‍ കരിയര്‍ തുടങ്ങിയ ഗ്രൗണ്ടില്‍വെച്ച് റിതികയെ പ്രൊപ്പോസ് ചെയ്ത് ഹിറ്റ്മാന്‍

യുവരാജിന്റെ രാഖി സഹോദരി രോഹിത്തിന്റെ ഭാര്യയായ പ്രണയകഥ; 11-ാം വയസ്സില്‍ കരിയര്‍ തുടങ്ങിയ ഗ്രൗണ്ടില്‍വെച്ച് റിതികയെ പ്രൊപ്പോസ് ചെയ്ത് ഹിറ്റ്മാന്‍
, വെള്ളി, 17 ഡിസം‌ബര്‍ 2021 (14:53 IST)
പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ നായകനാണ് ഇപ്പോള്‍ രോഹിത് ശര്‍മ. ഭാരിച്ച ഉത്തരവാദിത്തമാണ് രോഹിത് ശര്‍മയെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏല്‍പ്പിച്ചിരിക്കുന്നത്. രണ്ട് ലോകകപ്പുകളിലേക്കുള്ള ടീമിനെ ഒരുക്കുകയെന്നതാണ് രോഹിത്തിന്റെ ഉത്തരവാദിത്തം. വലിയ ടെന്‍ഷന്‍ ഉള്ള ജോലിയാണെങ്കിലും രോഹിത്തിനൊപ്പം ബലമായി ജീവിതപങ്കാളി റിതിക സജ്‌ദെ ഉണ്ട്. സ്‌പോര്‍ട്‌സ് ഇവന്റ് മാനേജറായി ജോലി ചെയ്തിട്ടുള്ള റിതികയ്ക്ക് ക്രിക്കറ്റിനെ കുറിച്ച് നന്നായി അറിയാം. 
 
പ്രൊഫഷണല്‍ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ബന്ധപ്പെടലുകളിലൂടെയാണ് രോഹിത് റിതികയെ പരിചയപ്പെടുന്നത്. രോഹിത്തും റിതികയും ജനിച്ചത് ഒരേ വര്‍ഷമാണ്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം വെറും എട്ട് മാസം. 
 
സ്‌പോര്‍ട്‌സ് ഇവന്റ് മാനേജര്‍ ആയിരുന്ന റിതിക ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന് രാഖി സഹോദരി ആയിരുന്നു. ഒരു പരസ്യ ചിത്രീകരണ സമയത്താണ് രോഹിത് ശര്‍മ ആദ്യമായി റിതികയെ കാണുന്നത്. അന്ന് യുവരാജ് സിങ്ങും ഒപ്പമുണ്ടായിരുന്നു. റിതികയുമായി രോഹിത്ത് വളരെ വേഗം അടുപ്പത്തിലായി. ആ സൗഹൃദം പെട്ടന്നാണ് പ്രണയമായത്. ആറ് വര്‍ഷത്തോളം ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നു. പിന്നീടാണ് വിവാഹത്തെ കുറിച്ച് ആലോചിച്ചത്. 
 
രോഹിത് ശര്‍മ റിതികയെ പ്രൊപ്പോസ് ചെയ്തത് ഏറെ ആഡംബരമായാണ്. മുംബൈയിലെ ബൊറിവാലി സ്‌പോര്‍ട്‌സ് ക്ലബില്‍ വച്ചാണ് പ്രൊപ്പോസല്‍ നടന്നത്. 11-ാം വയസ്സില്‍ രോഹിത് ക്രിക്കറ്റ് കളി ആരംഭിച്ചത് ഇതേ ഗ്രൗണ്ടില്‍ വച്ചാണ്. 2015 ജൂണ്‍ മൂന്നിനായിരുന്നു ഇരുവരുടേയും എന്‍ഗേജ്‌മെന്റ്. ആ വര്‍ഷം തന്നെ ഡിസംബര്‍ 13 ന് ഇരുവരും വിവാഹിതരായി. മുംബൈയിലെ താജ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്വന്റി 20 കരിയറിന് ഫുള്‍സ്റ്റോപ്പിടാന്‍ കോലി; ആരാധകരെ കാത്തിരിക്കുന്നത് നിരാശപ്പെടുത്തുന്ന വാര്‍ത്ത