Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമാധാനത്തോടെ പ്രണയിക്കാനും സമ്മതിക്കില്ല ! ഓസ്‌ട്രേലിയ-പാക്കിസ്ഥാന്‍ ടെസ്റ്റ് മത്സരത്തിനിടെ ക്യാമറയില്‍ പതിഞ്ഞ് കമിതാക്കളുടെ സ്വകാര്യ നിമിഷം (വീഡിയോ)

ഗ്യാലറിയിലെ ആളൊഴിഞ്ഞ ഭാഗത്ത് ഇരിക്കുകയായിരുന്നു കമിതാക്കള്‍

Cameraman catches love moments of couples during Aus vs Pak Test
, വെള്ളി, 29 ഡിസം‌ബര്‍ 2023 (20:03 IST)
ഓസ്‌ട്രേലിയ-പാക്കിസ്ഥാന്‍ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ കാണികളെ ചിരിപ്പിച്ച് ഗ്യാലറിയിലെ കമിതാക്കള്‍. ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനമാണ് കളി കാണാനെത്തിയ കമിതാക്കള്‍ ക്യാമറയ്ക്ക് മുന്നില്‍ കുടുങ്ങിയത്. സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ ഇവരുടെ സ്വകാര്യ നിമിഷങ്ങള്‍ കാണിക്കുകയും ചെയ്തു. 
 
ഗ്യാലറിയിലെ ആളൊഴിഞ്ഞ ഭാഗത്ത് ഇരിക്കുകയായിരുന്നു കമിതാക്കള്‍. യുവാവിന്റെ മടിയില്‍ കിടക്കുന്ന കാമുകിയേയും വീഡിയോയില്‍ കാണാം. സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ ഇവരെ കാണിച്ചതും മറ്റ് കാണികള്‍ ചിരിക്കാനും ഓളിയിടാനും തുടങ്ങി. ഗ്രൗണ്ടില്‍ നില്‍ക്കുന്ന കളിക്കാര്‍ക്കും ചിരി വന്നു. 
സ്‌ക്രീനില്‍ തങ്ങളെയാണ് കാണിക്കുന്നതെന്ന് മനസ്സിലാക്കിയ ഇരുവരും ഉടന്‍ തന്നെ അവിടെ നിന്ന് എഴുന്നേറ്റു പോകാന്‍ ശ്രമിച്ചു. യുവാവ് തുണി കൊണ്ട് മുഖം മറച്ചു പോകുന്നതും വീഡിയോയില്‍ കാണാം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയയ്ക്ക് ജയം; പാറ്റ് കമ്മിന്‍സ് കളിയിലെ താരം