Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോലിയ്ക്കും ധോനിയ്ക്കും സ്വപ്നം കാണാനാവാത്ത നേട്ടം, സെഞ്ചുറിയോടെ റെക്കോർഡ് ബുക്കിൽ ഇടം നേടി രോഹിത്

കോലിയ്ക്കും ധോനിയ്ക്കും സ്വപ്നം കാണാനാവാത്ത നേട്ടം, സെഞ്ചുറിയോടെ റെക്കോർഡ് ബുക്കിൽ ഇടം നേടി രോഹിത്
, വെള്ളി, 10 ഫെബ്രുവരി 2023 (15:15 IST)
ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയുടെ ആദ്യ ഇന്നിങ്ങ്സിൽ ഓസീസ് ബാറ്റർമാരും ഇന്ത്യൻ ബാറ്റർമാരും പരാജയപ്പെട്ട സ്ഥലത്ത് സെഞ്ചുറിയുമായി ഇന്ത്യൻ ഇന്നിങ്ങ്സിനെ തോളിലേറ്റിയിരിക്കുകയാണ് രോഹിത് ശർമ. ടീമിലെ മുൻനിര ബാറ്റർമാർ പരാജയപ്പെട്ടെങ്കിലും ഒരു വശത്ത് നിലയുറപ്പിച്ച രോഹിത്തിൻ്റെ പ്രകടനമാണ് ഇന്ത്യയെ ലീഡ് സ്വന്തമാക്കാൻ സഹായിച്ചത്.
 
ബോർഡർ-ഗവാസ്കർ ട്രോഫിയിലെ സെഞ്ചുറി പ്രകടനത്തോടെ ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും നായകനെന്ന നിലയിൽ സെഞ്ചുറി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് രോഹിത്ത് സ്വന്തമാക്കി. ലോകക്രിക്കറ്റിൽ ഇത് നാലാം തവണയാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ശ്രീലങ്കയുടെ തിലകരത്നെ ദിൽഷൻ, ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലെസിസ്, പാകിസ്ഥാൻ്റെ ബാബർ അസം എന്നിവരാണ് രോഹിത്തിന് മുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ള താരങ്ങൾ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rohit Sharma: കോലിക്ക് പോലും ഇത് സാധിച്ചിട്ടില്ല, അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി രോഹിത് ശര്‍മ