Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാർ യാത്രക്കാരെ ആക്രമിച്ചു നാലരക്കോടി തട്ടിയ കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ

കാർ യാത്രക്കാരെ ആക്രമിച്ചു നാലരക്കോടി തട്ടിയ കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ
, ഞായര്‍, 6 ഓഗസ്റ്റ് 2023 (10:19 IST)
പാലക്കാട്: പാലക്കാട് ദേശീയപാതയിൽ വാളയാറിനടുത്തു പുതുശേരി കുരുടിക്കാട്ട് കാർ യാത്രക്കാരെ ആക്രമിച്ചു നാലരക്കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കോടാലി സ്വദേശികളായ അരുൺ (40), അജയ് കെ.പോൾ (28) എന്നിവരാണ് പിടിയിലായത്.
 
കുഴൽപ്പണ കത്ത് സംഘത്തെ ആക്രമിച്ചു പണം തട്ടുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരും എന്നാണു പോലീസ് പറഞ്ഞത്. ഇരുവരും ഗുണ്ടാ നേതാവ് കോടാലി ശ്രീധരന്റെ അനുയായി സംഘത്തിൽ ഉള്ളവരാണ് എന്നാണു പോലീസ് പറഞ്ഞത്. കസബ പൊലീസാണ് ഇരുവരെയും പിടികൂടിയത്.
 
സമാനമായ രീതിയിൽ ഇരുവരും കോയമ്പത്തൂർ, ചാവടി എന്നിവിടങ്ങളിൽ നടന്ന കവർച്ചകളിൽ പങ്കാളികളായിട്ടുണ്ടെന്നാണ് സൂചന. ഇവർ ഇരുവരും ആക്രമിച്ചു കവർച്ച ചെയ്ത ആളുകളാണ്. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം ഏഴായി. ഇനിയും പ്രതികൾ ഉണ്ടെന്നാണ് സൂചന. മലപ്പുറം മേലാറ്റൂർ സ്വദേശികൾ രേഖകൾ ഇല്ലാതെ കടത്തിയ കുഴല്പണമാണ് ഇവർ കവർന്നത്. കവർച്ചയ്ക്ക് ഉപയോഗിച്ച രണ്ടു കാറുകൾ ഇനിയും കണ്ടെത്തിയിട്ടില്ല. വ്യാപകമായ അന്വേഷണമാണ് നടക്കുന്നത്.   
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ നാല് പാക് താരങ്ങളെ ഇന്ത്യ സൂക്ഷിക്കണം, ലോകകപ്പിൽ തകർത്തെറിയും: വഖാർ യൂനിസ്