ഭാര്യയെ മദ്യലഹരിയിൽ ബാറ്റ് കൊണ്ട് തലക്കടിച്ചെന്ന പരാതിയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കെതിരെ പോലീസ് കേസെടുത്തു. ബാന്ദ്രയിലെ ഫ്ളാറ്റിൽ വെള്ളിയാഴ്ച മർദ്ദിച്ചതായി ഭാര്യ ആൻഡ്രിയ ഹെവിറ്റ് പരാതിയിൽ പറയുന്നു. ഐപിസി 324,504 വകുപ്പുകൾ ചുമത്തിയാണ് കേസെന്ന് പോലീസ് അറിയിച്ചു.
പാചകത്തിന് ഉപയോഗിക്കുന്ന പാനിൻ്റെ ഹാൻഡിൽ വിനോദ് കാംബ്ലി ആൻഡ്രിയയ്ക്കെതിരെ എറിഞ്ഞെന്നും ബാറ്റ് ഉപയോഗിച്ച് താരം ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ താരത്തെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഒരു കാരണവുമില്ലാതെ കാംബ്ലി തന്നെയും മകനെയും അപമാനിച്ചതായും ആൻഡ്രിയയുടെ പരാതിയിൽ പറയുന്നു.