Select Your Language

Notifications

webdunia
webdunia
webdunia
webdunia

അ‌വരെന്റെ സഹോദരന്മാരെ പോലെ, വിക്കറ്റ് വേട്ട നടത്തുന്നതിൽ സന്തോഷം: ചെഹൽ

അ‌വരെന്റെ സഹോദരന്മാരെ പോലെ, വിക്കറ്റ് വേട്ട നടത്തുന്നതിൽ സന്തോഷം: ചെഹൽ
, തിങ്കള്‍, 16 മെയ് 2022 (18:12 IST)
ഐപിഎല്ലിൽ ചെറിയ ഇടവേളയ്ക്ക് ശേഷം പർപ്പിൾ ക്യാപ്പ് തിരിച്ചുപിടിച്ചിരിക്കുകയാണ് രാജസ്ഥാന്റെ യുസ്‌വേന്ദ്ര ചഹൽ. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ദീപക് ഹൂഡയുടെ നിർണായകമായ വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ഇതോടെ ബാംഗ്ലൂരിന്റെ സ്പിന്നർ വാനിദു ഹസരങ്കയെ മറികടന്ന് വിക്കറ്റ്‌വേട്ടയിൽ ഒന്നാമനാവാൻ ചെഹലിനായി.
 
അതേസമയം ഹസരംഗ വിക്കറ്റ് നേടുന്നതിൽ തനിക്ക് സന്തോഷമെയുള്ളുവെന്നും താരം തനിക്ക് സഹോദരനെ പോലെയാണെന്നും ചഹൽ പറഞ്ഞു. കഴിഞ്ഞ ഐപിഎൽ സീസണിൽ ആർസി‌ബിയിൽ ചെഹലിന്റെ സഹതാരമായിരുന്നു ഹസരങ്ക. അത് പോലെ ഇന്ത്യൻ ടീമിലെ തന്റെ സ്പിൻ പാർട്ട്‌നറായ കുൽദീപ് യാദവ് വിക്കറ്റ് നേടുന്നതും തനിക്ക് സന്തോഷമുള്ള കാര്യമാണെന്ന് ചഹൽ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയത്തിന്റെ എല്ലാ ക്രെഡിറ്റും അവർക്കാണ്: വിജയത്തിന് പിന്നാലെ വാചാലനായി സഞ്ജു സാംസൺ