ആരാധകരുടെ കാത്തിരിപ്പിന് വിരാമം; വാര്‍ത്ത പുറത്തുവിട്ട് ബാഴ്‌സലോണ

തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (19:12 IST)
ആരാധകരുടെയും ഫുട്‌ബോള്‍ പ്രേമികളുടെയും കാത്തിരിപ്പിന് വിരാമം. സൂപ്പര്‍താരം ലയണല്‍ മെസി ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയുടെ ആദ്യ മത്സരത്തില്‍ കളിക്കും.

ചൊവ്വാഴ്‌ച ബൊറൂസിയ ഡോര്‍ട്‌മുണ്ടിനെതിരെയാണ് ബാഴ്‌സ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ഈ പോരാട്ടത്തില്‍ മെസി കളിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബാഴ്‌സ പുറത്തുവിട്ട സ്‌ക്വാഡില്‍ മെസിയുടെ പേരും നല്‍കിയിട്ടുണ്ട്.

പരുക്കിന്റെ പിടിയില്‍ നിന്നും മെസി മുക്തനായെന്നും നെറ്റോയും ഫിറ്റ്‌നസ് വീണ്ടെടുത്തതായും ബാഴ്‌സ അറിയിച്ചു. ഡോര്‍ട്‌മുണ്ടിനെതിരായ മത്സരത്തില്‍ സുവാരസും കളിക്കും.

പ്രീ സീസൺ പരിശീലനത്തിനിടെ പരുക്കേറ്റ മെസി സീസണിൽ ഇതുവരെ ബാഴ്‌സയ്ക്കായി കളിച്ചിട്ടില്ല. ലാലിഗയില്‍ വലന്‍സിയക്കെതിരായ മത്സരം നേരത്തെ മെസിക്ക് നഷ്ടമായിരുന്നു. സീസണിലെ ആദ്യമത്സരത്തിലാണ് സുവരാസിന് പരുക്കേറ്റത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം രോഹിത് ശര്‍മയെ ഓപ്പണറാക്കരുത്, ആഞ്ഞടിച്ച് മുന്‍ താരം !